പുതിയ ഉയരം തൊട്ട ഓഹരിവിപണി നഷ്ടത്തിലവസാനിച്ചു

HIGHLIGHTS
  • സെൻസെക്‌സും, നിഫ്റ്റിയും ചരിത്ര നേട്ടത്തിലേക്കാണ്
share
SHARE

സെൻസെക്‌സും, നിഫ്റ്റിയും ചരിത്ര നേട്ടത്തിലേക്ക് കുതിച്ച ശേഷം നഷ്ടത്തിലവസാനിച്ചു. വ്യാപാരവേളയിൽ ഓഹരി വിപണി 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 56118 ലേക്ക് എത്തിയ ശേഷം മെല്ലെ താഴ്ന്നു. വ്യാപാരമവസാനിച്ചപ്പോൾ സെൻസെക്സ് 162 പോയിന്റ് താഴ്ന്ന് 55,629ലും 45 പോയിന്റ് താഴ്ന്ന് നിഫ്റ്റി 16,568 പോയിന്റിലുമാണ് അവസാനിച്ചത്. ഇന്ത്യൻ ഓഹരി വിപണി ആദ്യമായാണ് 56000 കടക്കുന്നത്. നിഫ്റ്റി 16701 വരെ ഉയർന്നു. ഐടി, ചെറുകിട– ഇടത്തരം ഓഹര‍ികൾ, ഓട്ടോ, ക്യാപിറ്റൽ, എഫ്എംസിജി ഓഹരികള്‍ എന്നിവയും ഉയർച്ച രേഖപ്പെടുത്തിയിരുന്നു. 

വിദേശ നിക്ഷേപകരുടെ തിരിച്ചു വരവും , ചെറുകിട നിക്ഷേപകരുടെ വർധിച്ച സാന്നിധ്യവും, മ്യൂച്ചൽ ഫണ്ടുകളുടെ വളർച്ചയും  ഇന്ത്യൻ ഓഹരി വിപണിയിൽ ഉണർവ് ഉണ്ടാക്കിയ കാര്യങ്ങളാണ്. സ്ഥിര നിക്ഷേപങ്ങളിൽനിന്നും, മറ്റു ചെറുകിട പദ്ധതികളിൽനിന്നുമുള്ള ആദായം കുറഞ്ഞതും, ഓഹരിവിപണിയിലേക്കു ആളുകളെ ആകർഷിക്കുന്നുണ്ട്. മഹാമാരിയെ തുടർന്ന്, വീടുകളിൽ നിന്നും ജോലിചെയ്യുവാൻ തുടങ്ങിയതും വരുമാനമാർഗമെന്ന നിലക്ക് ഓഹരിവിപണിയിൽ നിക്ഷേപിക്കുവാൻ തുടങ്ങിയതും ഇന്ത്യൻ ഓഹരിവിപണിയിലെ പണലഭ്യത കൂട്ടിയ മറ്റ് ഘടകങ്ങളാണ്.

English Summary : Share Price Touched in a Record High Today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA