ADVERTISEMENT

ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക്‌ ഉടന്‍ തന്നെ ഓണ്‍ലൈനായി സ്ഥിര നിക്ഷേപം (എഫ്‌ഡി) ലഭ്യമാക്കും. ഇതിന്റെ പ്രാരംഭ നടപടികള്‍ കമ്പനി തുടങ്ങിയതായാണ്‌ റിപ്പോര്‍ട്ടുകള്‍ . ഗൂഗിള്‍ പേ വഴി സ്ഥിര നിക്ഷേപങ്ങള്‍ തുറക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി ആപ്ലിക്കേഷന്‍ പ്രോഗ്രാമ്മിങ്‌ ഇന്റര്‍ഫെയ്‌സ്‌ ലഭ്യമാക്കുന്ന ഫിന്‍ടെക്‌ സ്ഥാപനമായ സേതുവുമായി ഗൂഗിള്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

പ്രാരംഭ ഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക്‌ ഇക്വിറ്റാസ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കിന്റെ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപം ബുക്ക്‌ ചെയ്യാം. ഇവര്‍ക്ക്‌ ലഭിക്കുന്ന പരമാവധി പലിശ നിരക്ക്‌ 6.35 ശതമാനമായിരിക്കും. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒടിപി വഴി ആധാര്‍ അധിഷ്‌ഠിത കെവൈസി പൂര്‍ത്തിയാക്കേണ്ടതുണ്ട്‌.

ഇക്വിറ്റാസ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കില്‍ സേവിങ്‌സ്‌ അക്കൗണ്ട്‌ ഇല്ലെങ്കിലും നിങ്ങള്‍ക്ക്‌ ഗൂഗിള്‍ പേയില്‍ ഇക്വിറ്റാസ്‌ എഫ്‌ഡി തുടങ്ങാന്‍ കഴിയും. നിങ്ങളുടെ നിലവിലുള്ള സേവിങ്‌സ്‌ അക്കൗണ്ടില്‍ നിന്നും പണം എടുക്കുകയും അതിലേക്ക്‌ തന്നെ തിരിച്ചെത്തുകയും ചെയ്യും.

English Summary: Google Pay is entereing to FD

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com