ADVERTISEMENT

സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അതോടൊപ്പം മികച്ച നേട്ടവും നികുതിയിളവും പ്രതീക്ഷിക്കുന്നുണ്ടോ? എങ്കിൽ പോസ്റ്റ് ഓഫിസിൽ അക്കൗണ്ട് തുടങ്ങാം. സേവിങ്സ് അക്കൗണ്ടിലെ പണത്തിനു ബാങ്കുകളേക്കാൾ മികച്ച വരുമാനം നൽകുന്നു എന്നതാണ് പോസ്റ്റ് ഓഫിസ് സേവിങ്സിനെ ആകർഷകമാക്കുന്നത്. സാധാരണ എമർജൻസി ഫണ്ടായാണ് സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിക്കുക. കോവിഡിനു ശേഷം എല്ലാ പ്രമുഖ ബാങ്കുകളും സേവിങ്സ് അക്കൗണ്ടിലെ പലിശ നിരക്ക് കുത്തനെ കുറച്ചിരുന്നു. പ്രധാന പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ സേവിങ്സ് അക്കൗണ്ടിലെ പലിശ നിരക്ക് 2.7 ശതമാനമാണ്. എന്നാൽ പോസ്റ്റ് ഓഫിസിലെ സേവിങ്സ് അക്കൗണ്ടിൽ 4 ശതമാനം പലിശ ഉറപ്പാക്കാം. ഒരു സാമ്പത്തിക വർഷം പലിശ വരുമാനത്തിനു മൊത്തം 3500 രൂപ വരെ നികുതി ഇളവ് ലഭിക്കുകയും ചെയ്യും. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ 7000 രൂപ വരെ നികുതി ഇളവിന് അർഹതയുണ്ട്. 

അക്കൗണ്ട് തുടങ്ങുന്നതെങ്ങനെ?

സമീപത്തുള്ള ഏതു പോസ്റ്റ് ഓഫിസിൽ പോയാലും സേവിങ്സ് അക്കൗണ്ട് തുറക്കാം. 500 രൂപയാണ് അക്കൗണ്ട് തുടങ്ങുന്നതിനു വേണ്ട ഏറ്റവും കുറഞ്ഞ തുക. ഒരു മാസം 10-ാം തിയതി മുതൽ ആ മാസാവസാനത്തെ ദിവസം വരെ അക്കൗണ്ടിലുള്ള തുകയ്ക്കാണ് പലിശ കണക്കാക്കുന്നത്. മൂന്നു മാസം കൂടുമ്പോഴാണ് സർക്കാർ പലിശ പുതുക്കി നിശ്ചയിക്കുന്നത്. സാമ്പത്തിക വർഷാവസാനം മിനിമം ബാലൻസ് 500 ൽ താഴെയാണെങ്കിൽ 100 രൂപ പിഴയായി ഈടാക്കും. നിശ്ചിത തുക സൂക്ഷിക്കാത്തപക്ഷം അക്കൗണ്ട് തനിയെ ക്ലോസ് ആകും.  

English Summary : Post Office Savings are Attractive in Three Different Ways

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com