ഐപിഒ കെണിയിൽ കുടുങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • സൂക്ഷിച്ചില്ലെങ്കിൽ ഐപിഒയിൽ നിന്ന് അടി കിട്ടാം
IPO
SHARE

ഓഹരി വിപണിയിലിപ്പോൾ ഐപിഒകളുടെ ബഹളമാണ്.നല്ല കമ്പനികൾക്കൊപ്പം കടലാസ് കമ്പനികളും വിപണിയിൽ എത്തുന്നു. കമ്പനി പ്രമോട്ടർമാർ തങ്ങളുടെ കൈവശമുള്ള ഓഹരികൾ ഉയർന്ന വിലയിൽ വിറ്റ് സാധാരണക്കാരന്റെ പണം കീശയിലാക്കും. ഉയർന്ന വിലയ്ക്ക് വാങ്ങുന്ന ഓഹരികൾ ലിസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകം മുടക്കുമുതൽ പോലും കിട്ടാത്ത അവസ്ഥയാകും. ഇവിടെ നഷ്ടം സാധാരണക്കാരനുമാത്രമാണ്. കമ്പനിയുമായി ബന്ധപ്പെട്ടവരും വിപണിയിലെ വമ്പൻ സ്രാവുകളും ഇതിനകം വൻ ലാഭം നേടിയിട്ടുണ്ടാകും .

കള്ളനാണയങ്ങളെ ഒഴിവാക്കുക 

ഇവിടെയാണ് നിക്ഷേപകർ കരുതലും ശ്രദ്ധയും പ്രകടിപ്പിക്കണ്ടത്. എല്ലാ ഐ പി ഒകൾക്കും അപേക്ഷിക്കേണ്ടതുണ്ടോ? ലിസ്റ്റിങ് സമയത്ത് എല്ലായ്പ്പോഴും ലാഭം പ്രതീക്ഷിക്കാമോ? ലിസ്റ്റിങ്ങ് ദിവസം ബംമ്പർ ലോട്ടറി സമ്മാനിച്ച ഐ പി ഒകളും ധാരാളമുണ്ട്. ചില കമ്പനികള്‍ ദീർഘകാലത്തിൽ നേട്ടമായേക്കും. കമ്പനികളിലെ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് ഐ പി ഒകൾക്ക് അപേക്ഷിച്ചാൽ നഷ്ടം ഒഴിവാക്കാം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

∙കമ്പനി ഐ പി ഒ നടത്തുന്നത് എന്തിനാണെന്നറിയണം. കമ്പനിയുടെ വികസനത്തിനും കടം വീട്ടാനാണെങ്കിലും നല്ലത്. ഇത് ഭാവിയിൽ കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തും .

∙പ്രമോട്ടർമാർ തങ്ങളുടെ കൈവശമുള്ള ഓഹരികൾ ഉയർന്ന വിലയിൽ വിൽക്കാനുള്ള ശ്രമമാണോ എന്നു പരിശോധിക്കണം .ഓഫർ ഫോർ സെയിലൂടെ ലഭിക്കുന്ന പണം പ്രമോട്ടർമാരുടെ കീശയിലേക്കാണ് പോകുന്നത്. ഓഹരികൾക്ക് അധിക മൂല്യം ചുമത്തിയിട്ടുണ്ടോ എന്നും നോക്കണം

∙ കമ്പനിയുടെ ബിസിനസും ലാഭക്ഷമതയും അറിയണം. ഭാവിയിൽ തിളങ്ങുന്ന ബിസിനസാണോ എന്ന് ചിന്തിക്കണം .കമ്പനിയുടെ മുൻകാല പ്രവർത്തനം വിലയിരുത്തണം

∙മറ്റു കമ്പനികളുടെ ഓഹരി വിലയുമായും  പ്രവർത്തന മികവുമായും താരതമ്യപ്പെടുത്തണം

∙ഗ്രേ മാർക്കറ്റിൽ ഓഹരിക്ക് ഡിമാന്റ് എത്രമാത്രം ഉണ്ടെന്നും ഗ്രേമാർക്കറ്റ് പ്രീമിയം എത്ര ശതമാനം ഉണ്ടെന്നും മനസ്സിലാക്കുക .

∙ഇഷ്യുവിന്റെ ആദ്യ ദിവസം തന്നെ അപേക്ഷിക്കാതിരിക്കുക. ആദ്യ ദിനങ്ങളിലെ വിപണി പ്രതികരണം നോക്കി അപേക്ഷിക്കുക. തൽ സമയത്തെ വിപണി ഗതിയുടെ അനുകൂലാവസ്ഥയും കണക്കിലെടുക്കണം.

english Summary : Know these Things Before Investing in IPO

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA