ഈ മാസം നിക്ഷേപിക്കാനിതാ ഒരു ഓഹരി

HIGHLIGHTS
  • 25% നേട്ടം പ്രതീക്ഷിച്ച് ഇപ്പോൾ നിക്ഷേപിക്കാം
growth
SHARE

അടുത്ത ഒരു വർഷത്തിനുള്ളിൽ 25% വരെ നേട്ടം കിട്ടാൻ സാധ്യതയുള്ള ഓഹരിയാണ് വെൽസ്പൺ ഇന്ത്യ.

ഏഷ്യയിലെ ഏറ്റവും വലിയ ടെറിടൗവല്‍ ഉൽപാദകരാണ് വെല്‍സ്പണ്‍ ഇന്ത്യ. ആഗോളതലത്തില്‍ നാലാം സ്ഥാനക്കാരും. 94 ശതമാനം ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുകയാണ്. യുഎസ്, യുകെ, കാനഡ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, സ്വീഡന്‍, ഇറ്റലി തുടങ്ങി 32 രാജ്യങ്ങളില്‍ വിതരണ ശൃംഖലയുണ്ട്. 

ജൂണിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 343% കൂടി 217.53 കോടി രൂപയായി. മുൻ വര്‍ഷമിത് ഇതേ കാലയളവില്‍ 49.09 കോടി മാത്രമായിരുന്നു. ബാത്ത് ലിനനിൽ 51 ഉം ബെഡ് ലിനനിൽ 114 ഉം വിൽപ്പന വര്‍ധനയുണ്ടായി.

പുതിയ ബിസിനസുകളിലെ നിക്ഷേപത്തിന് ശേഷവും ബാധ്യതയില്‍ 83 കോടി രൂപയുടെ കുറവുണ്ടായി. 120 രൂപ നിലവാരത്തിലാണ് ഓഹരി വില. സാമ്പത്തികരംഗം വീണ്ടും ട്രാക്കിലേക്ക്  കയറിയാല്‍ ഇത് 150 ലെവലിലേക്ക് ഉയര്‍ന്നേക്കും. അങ്ങനെയെങ്കില്‍ 12 മാസത്തിനുള്ളില്‍ 25 ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം

പ്രമോട്ടർ വിഹിതം

stock-septtables

വിവിധ പാദങ്ങളിലെ പ്രവർത്തനഫലങ്ങൾ 

stock-sept-table

ലേഖകൻ സെബി അംഗീകൃത റിസർച്ച് അനലിസ്റ്റും  AAA Profit Analystics ന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമാണ്

English Summary: A Share for Investing in September

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA