ADVERTISEMENT

ചൈനയൊഴികെ മറ്റ് ഏഷ്യൻ  വിപണികളും  ലാഭത്തിൽ  വ്യാപാരം  ചെയ്യുന്ന അമേരിക്കൻ  ഫ്യൂച്ചറുകളും  ഇന്ത്യൻ  വിപണിക്ക്  അനുകൂലമാണ്. എസ്ജിഎക്സ്  നിഫ്റ്റി  17100 പോയിന്റിന് മുകളിൽ  തന്നെ  വ്യാപാരം  ചെയ്യുന്നതും  ഇന്ത്യൻ  വിപണിക്ക് മികച്ച ആരംഭ സാധ്യത  നൽകുന്നു. 

ചൈനീസ് മാന്ദ്യം, കോവിഡ് 

അമേരിക്കൻ വിപണി  ഇന്നലെ  ടെക്, ഫിനാൻഷ്യൽ, എനർജി   ഓഹരികളിലെ  തിരുത്തലിന്റെ  പശ്ചാത്തലത്തിൽ  നഷ്ടത്തിൽ വ്യാപാരം  അവസാനിപ്പിച്ചെങ്കിലും ഓഗസ്റ്റ്  മാസത്തിൽ മുന്നേറ്റം  നേടി. റിയൽഎസ്റ്റേറ്റ് , കമ്യൂണിക്കേഷൻ സർവീസസ് മുതലായ  സെക്ടറുകൾ  ഇന്നലെയും  മുന്നേറി. ചൈനയുടെ  സാമ്പത്തികമാന്ദ്യവും, കോവിഡ് വ്യാപനം  രാജ്യാന്തര  യാത്രാ സംവിധാനങ്ങളെ വീണ്ടും  അടയ്ക്കുന്നതും, ക്രൂഡ്  ഓയിൽ വിലവീഴ്ചയും, മോശം കൺസ്യൂമർ  കോൺഫിഡൻസ്  ഡേറ്റയും നാസ്ഡാകിന്റെയും, എസ് & പിയുടെയും തുടർമുന്നേറ്റത്തിന്  ഇന്നലെ  തടയിട്ടു.

നിഫ്റ്റി 

ഏഷ്യൻ  വിപണിയിലെ  തളർച്ചക്കൊപ്പം  ഇന്നലെ  പതിയെ  ആരംഭിച്ച  നിഫ്റ്റി  17000 പോയിന്റിന് താഴെ വന്നെങ്കിലും  പിന്നീട് എയർടെല്ലിന്റെയും, ബജാജ്  ഫിനാൻസ്-ഫിൻസേർവ്  ഓഹരികളുടെയും, ഏഷ്യൻ  പെയിന്റിന്റെയും, ഐടി - മെറ്റൽ  സെക്ടറുകളുടെയും  പിന്തുണയിൽ 1.19 % മുന്നേറ്റത്തോടെ  17132  പോയിന്റിലെത്തി  വിസ്മയിപ്പിച്ചു.  ഇന്ത്യൻ  വിപണി  ഒരു  ബ്രേക്ക്  ഔട്ട്  ആഘോഷിക്കുകകയാണ്..  എങ്കിലും  കഴിഞ്ഞ  രണ്ടു  ദിവസങ്ങളിലായി  450 പോയിന്റ്  മുന്നേറിയ  നിഫ്റ്റിക്ക്  വിപണിയിലെ  ലാഭമെടുക്കൽ  ഇന്ന്  വിനയായേക്കാവുന്നത്  ശ്രദ്ധിക്കുക. 17200 പോയിന്റിലെ  റെസിസ്റ്റൻസ്  കടക്കാനായില്ലെങ്കിൽ  നിഫ്റ്റിയുടെ  അടുത്ത സപ്പോർട്ട് 17000 പോയിന്റിലും, 16800 പോയിന്റിലുമാണ്. 17200 കടന്നാൽ, 17300 പോയിന്റിലാണ്  നിഫ്റ്റിയുടെ  അടുത്ത  റെസിസ്റ്റൻസ്.

ബാങ്കിങ്, എഫ്എംസിജി, ഓട്ടോ,ഇൻഫ്രാ, സിമന്റ്, ഐടി മേഖലകൾ  ഇന്നും  മുന്നേറ്റം  പ്രതീക്ഷിക്കുന്നു.  വിപ്രോ, റിലയൻസ്, ഏഷ്യൻ  പെയിന്റ്സ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിൻസേർവ്, ഐഇഎക്സ്, പോളി ക്യാബ്‌സ് , ഐപിസിഎ ലാബ്സ്, കനറാ ബാങ്ക്, പിവി ആർ, മണപ്പുറം, മാരികോ, എൽഐസി  ഹൗസിങ് ഫിനാൻസ്  മുതലായ  ഓഹരികൾ  മുന്നേറ്റം  പ്രതീക്ഷിക്കുന്നു.

ഇന്ത്യ ജിഡിപി 

ലോക്ക്  ഡൗണിലായിപ്പോയ 2020 ഏപ്രിൽ -ജൂൺ  കാലഘട്ടത്തിൽ  24.4% വീണു  പോയ  ഇന്ത്യയുടെ  ആഭ്യന്തര  ഉത്പാദനം  അതെ  കണക്കുകൾ  വെച്ച്   അതെ  കാലഘട്ടത്തിൽ  20.1% മുന്നേറ്റം  കാണിക്കുന്നത് ഒരു  ‘’v’’ഷേപ്ഡ്   റിക്കവറി  ആയി തന്നെ  കണക്കാക്കാവുന്നതാണ്. പവർ, കൃഷി സെക്ടറുകളിലൊഴികെ  ജിവിഎ  കണക്കാകുമ്പോൾ  കോവിഡിന്  മുൻപുള്ള  നിരക്കിലും  താഴെയാണെങ്കിലും  മാനുഫാക്ച്ചറിങ്  & കൺസ്ട്രക്ഷൻ സെക്ടറുകളുടെ  വളർച്ച  ശ്രദ്ധേയമാണ്. 21.4 % ആയിരുന്നു  ആർബിഐ  പ്രതീക്ഷിച്ച  ഒന്നാം പാദ  ജിഡിപി  വളർച്ച.

ബാങ്ക് നിഫ്റ്റി 

ഇന്നലെ  നേരിയ  മുന്നേറ്റത്തോടെ  36424 പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ച  ബാങ്ക്  നിഫ്റ്റി  36200 , 36000 പോയിന്റുകളിൽ  സപ്പോർട്ട്  പ്രതീക്ഷിക്കുന്നു. 36600 പോയിന്റിലെ  ശക്തമായ  കടമ്പ  കടന്നാൽ  ബാങ്ക്  നിഫ്റ്റി  മുന്നേറിയേക്കും.

ക്രൂഡ് ഓയിൽ  

അമേരിക്കൻ  ക്രൂഡ് ഓയിൽ  ഇൻവെന്ററി  കണക്കുകളിലെ വീഴ്ച ക്രൂഡ്  ഓയിലിന് അനുകൂലമാണ്. ഇറാൻ  എണ്ണ ഉത്പാദനം  വർദ്ധിപ്പിക്കുന്നതും, മുൻ ധാരണ  പ്രകാരം  ഒപെക്  ഉത്പാദനം  വർധിപ്പിച്ചേക്കാവുന്നതും  ക്രൂഡിന്  ക്ഷീണമാണ്.

സ്വർണം 

ബോണ്ട്  യീൽഡിന്റെ  മുന്നേറ്റം  സ്വർണത്തിന്  ഇന്നലെ  റേഞ്ച് ബൗണ്ട് ചലനം  നൽകി. 1800  ഡോളർ  വരെ  സ്വർണം  പോയത് ശ്രദ്ധിക്കുക. 1780  ഡോളറിലാണ് സ്വർണത്തിന്റെ  സപ്പോർട്ട്.  ബോണ്ട് യീൽഡ്  വീഴ്ച സ്വർണത്തിന്  മുന്നേറ്റം  നൽകിയേക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com