ADVERTISEMENT

സെക്യൂരിറ്റി മാര്‍ക്കറ്റില്‍, ഇന്‍ട്രാ ഡേ ട്രേഡിങ്‌ എന്നാൽ  ഓഹരികള്‍, കമോഡിറ്റികള്‍, കറന്‍സി തുടങ്ങിയ സാമ്പത്തിക ഉപകരണങ്ങള്‍ ഒരേ ദിവസം തന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതാണ്‌. 

വിപണിയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്‌ നിങ്ങള്‍ക്ക്‌  രാവിലെ ഓഹരികള്‍ വാങ്ങാനും  അന്നു  വിപണി അവസാനിക്കുന്നതിനു മുൻപായി ഇതു വില്‍ക്കാനും കഴിയും.  ഇതിനു വിപരീതമായി നിങ്ങള്‍ക്ക്‌ ആദ്യം ഓഹരികള്‍ വില്‍ക്കുകയും വിപണി സമയത്തിനുള്ളിൽ  അതു തിരികെ വാങ്ങുകയും ചെയ്യാം.  

ചാഞ്ചാട്ടത്തിലെ അവസരങ്ങൾ

വിലയിലെ ചാഞ്ചാട്ടം എന്നത് ലോകമെമ്പാടും ഓഹരി വിപണികളുടെ സവിശേഷ സ്വഭാവമാണ്‌ . ഈ ചാഞ്ചാട്ടത്തില്‍നിന്ന് ഉണ്ടാകുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇന്‍ട്രാ ഡേ ട്രേഡര്‍മാര്‍ ശ്രമിക്കുന്നു. ട്രേഡറുടെ കാഴ്‌ചപ്പാടില്‍ ഇന്‍ട്രാ ഡേ ഇടപാടുകള്‍ ഇരുതല മൂര്‍ച്ചയുള്ള വാള്‍പോലെയാണ്‌. 

അവര്‍ക്ക്‌ ഒന്നുകില്‍ ഒരു നല്ല തുക നേടാന്‍ കഴിയും, അല്ലെങ്കില്‍ നിക്ഷേപ മൂലധനത്തിന്റെ ഒരു വലിയ ഭാഗം നഷ്ടപ്പെടും. രണ്ടിനുമുള്ള സാധ്യത ഒരുപോലെ ശക്തമായതിനാല്‍ ട്രേഡിങ്ങിന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌.  

അടിസ്ഥാനപരമായ അറിവുവേണം

ഒരേ ദിവസം തന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനാല്‍ വ്യാപാര സമയത്തിനു ശേഷം ഉണ്ടാകുന്ന സംഭവങ്ങള്‍ അല്ലെങ്കില്‍ രാത്രിയില്‍ സംഭവിക്കുന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരില്ല. നിങ്ങള്‍ വ്യാപാരം നടത്താന്‍ ഉദ്ദേശിക്കുന്ന ഓഹരികളെക്കുറിച്ചുള്ള  അടിസ്ഥാനപരമായ അറിവുകള്‍ ഉണ്ടായിരിക്കുന്നത്‌ എല്ലായ്‌പോഴും നല്ലതാണ്‌.  വിജയികളായ ചില ഡേ ട്രേഡര്‍മാര്‍, സ്‌റ്റോപ്‌ലോസിന്റെ കാര്യത്തില്‍ തികഞ്ഞ അച്ചടക്കത്തോടെ വ്യാപാരം നടത്തുന്നവരാണ്‌.

അച്ചടക്കം അനിവാര്യം

വ്യാപാരസമയം അവസാനിക്കുന്നതിനു മുൻപ് ഓഹരികള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ അനുകൂലമല്ലാത്ത പൊസിഷനുകള്‍ നിലനിര്‍ത്തുന്നതാണ്‌ സാധാരണ ഡേ ട്രേഡര്‍മാര്‍ വരുത്തുന്ന ഒരു തെറ്റ്‌. എല്ലാ പൊസിഷനുകളും ലാഭകരമാകണമെന്നില്ല, അച്ചടക്കം നിങ്ങളുടെ നഷ്ടം കുറയ്‌ക്കും. വ്യാപാരത്തില്‍ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും ഡേ ട്രേഡര്‍മാര്‍ തന്ത്രങ്ങളെയും സാങ്കേതിക വിശകലനങ്ങളെയും ആശ്രയിക്കുന്നു. ചുരുക്കത്തില്‍, അറിവും അച്ചടക്കവും ഉള്ള ട്രേഡര്‍മാര്‍ക്കു മാത്രമാണ്‌ ഡേ ട്രേഡിങ്‌ ഇണങ്ങുക. 

നിങ്ങള്‍ ഡേ ട്രേഡിങ്‌ നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു കാലയളവിൽ സഹിക്കാവുന്ന നഷ്ടത്തിന്റെ തുക തീരുമാനിക്കണം. ഇത് ലഭ്യമാകുന്ന പണത്തിന്റെ ഒരു ശതമാനം മതിയാകും.

ഉദാഹരണത്തിന്‌, 100 രൂപ നിക്ഷേപം ഉള്ള ഒരാള്‍ ട്രേഡ് ചെയ്യാൻ  10 രൂപയില്‍ കൂടുതല്‍ ഉപയോഗിക്കരുത്. അതു വഴി നിങ്ങളുടെ നഷ്ടം പരിമിതപ്പെടുത്താം 

English Summary : Know These Things before Entering into Intraday Trading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com