7 അദ്ഭുത ഓഹരികൾ, 8 മാസം കൊണ്ട് 3 ഇരട്ടി വരെ നേട്ടം

office2
SHARE

2021 ലെ ആദ്യ എട്ടു മാസം കൊണ്ട് ബാലാജി അമിനെസ് എന്ന കമ്പനി ഓഹരി നിക്ഷേപർക്കു നൽകിയത് 337 ശതമാനം നേട്ടം. ജനുവരി ഒന്നിനു 925 രൂപയായിരുന്ന ഓഹരി വില ആഗസ്റ്റ് അവസാനം4046 രൂപയായി കുതിച്ചുയർന്നു. 

കോവിഡ് നാളുകളിൽ ഏവരേയും അമ്പരപ്പിച്ചുകൊണ്ട് കുതിപ്പു തുടരുന്ന  ഇന്ത്യൻ ഓഹരി വിപണിയിൽ 2021 വർഷത്തെ അൽഭുത  ഓഹരികളിൽ ഒന്നാം സ്ഥാനത്താണ് സ്പെഷ്യാലിറ്റി കെമിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന ബാലാജി അമിനെസ്. 

കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ 200 മുതൽ 337 ശതമാനം വരെ വില വർധന രേഖപ്പെടുത്തി നിക്ഷേപകരെ ആഹ്ലാദഭരിതരാക്കിയ  മൾട്ടി ബാഗർ ഓഹരികൾ ഏഴെണ്ണമാണ്.  

ഒരു വർഷം മുൻപ് ലിസ്റ്റ് ചെയ്ത ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് ആണ്  315 ശതമാനം നേട്ടം നൽകി രണ്ടാം സ്ഥാനത്ത്. ജനുവരി ഒന്നിലെ 925 രൂപ എന്നത് 1428 രൂപയിൽ എത്തി.

നടപ്പു വർഷത്തിലെ ആദ്യ എട്ടു മാസം കൊണ്ട് മിന്നും നേട്ടം നൽകിയ മറ്റു കമ്പനികൾ താഴെ പറയുന്നു. ജെഎസ്ഡബ്ല്യു എനർജി 290 ഉം  അദാനി ടോട്ടൽ ഗ്യാസ് 285 ഉം അദാനി ട്രൻസ്മിഷൻ 261 ഉം അദാനി എൻറർ പ്രൈസസ്സ്  231 ഉം ശതമാനം നേട്ടം നൽകി. ഗുജറാത്ത് ഫ്ളൂറോ  കെമിക്കൽസ്  208 ശതമാനവും. ഏതാനും ആഴ്ച മുൻപ് ഓഹരി വിലയിൽ 35% ഇടിവ് രേഖപ്പെടുത്തിയിട്ടും മിന്നുന്ന പ്രക്ടനം കാഴ്ച വെച്ച മൂന്നു കമ്പനികളുമായി അദാനി ഗ്രൂപ്പ് ഏറെ ശ്രദ്ധ നേടി.

English Summary : Know the Wonder Shares Which gave Tremendous Profit within One Year  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA