ADVERTISEMENT

ധനകാര്യമന്ത്രാലയത്തിന്റെ പുതിയ നിർദേശമനുസരിച്ചു ഇനിമുതൽ രണ്ടര ലക്ഷത്തിനു മുകളിൽ പിഎഫ് വരുന്നവർക്ക് രണ്ടു വ്യത്യസ്ത അക്കൗണ്ടുകൾ തുടങ്ങേണ്ടിവരും. കഴിഞ്ഞ കേന്ദ്രബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് പിഎഫ് പലിശക്ക് നികുതി ചുമത്താനുള്ള നടപടികൾ സുഗമമാക്കുന്നതിന് വേണ്ടിയാണിത്. 

ചില ജീവനക്കാർ പിഎഫ് അക്കൗണ്ടുകളിൽ നികുതി ഈടാക്കാത്തതിനാൽ അവരുടെ അക്കൗണ്ടുകളിൽ വലിയ തുകകൾ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ബജറ്റിലെ നിർദേശമുണ്ടായത്.

അതിനാൽ ഇനിമുതൽ ഒരു പിഎഫ് അക്കൗണ്ട് നികുതി ഇല്ലാത്തതും, അടുത്തത് പിഎഫ്  പലിശക്കുമേൽ നികുതി ചുമത്തുന്നതിനു വേണ്ടിയുമാണ് ഉപയോഗിക്കുക.  എന്നാൽ പിഎഫ് കൈകാര്യം ചെയ്യുന്ന ഏജൻസികൾക്ക് തലവേദനയുണ്ടാക്കുന്ന പരിഷ്ക്കരമാണിതെന്നു ധനകാര്യ മന്ത്രാലയത്തെ ഏജൻസികൾ അറിയിച്ചിട്ടുണ്ട്. 

മാത്രമല്ല, ഈ പുതിയ പരിഷ്‌ക്കാരത്തിൽ എപ്പോഴാണ്  നികുതി പിടിക്കുന്നത് എന്നതിലും ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്. ഉറവിടത്തിൽ നികുതിപിടിക്കുകയാണെങ്കിൽ പിന്നീട് റിട്ടേൺ സമർപ്പിക്കുമ്പോൾ ഇത് ഉൾകൊള്ളിക്കണോയെന്നുള്ള കാര്യത്തിലും വ്യക്തത വരാനുണ്ട്. 

English Summary : Employees May Maintain two PF Accounts for Tax Benefit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com