ADVERTISEMENT

ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ  സ്മാർട്ട്സ് (SMARTs) പദ്ധതിയുടെ ഭാഗമായി ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ താൽപ്പര്യമുള്ളവർക്കായി മലയാളത്തിൽ ഓഹരി വിപണി സംബന്ധമായ വ്യത്യസ്ത വിഷയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഈ മാസം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ആണ് ക്ലാസുകൾ. സെബിയുടെ നിക്ഷേപ ബോധവത്കരണ വിഭാഗം നടത്തുന്ന ഈ ക്ലാസുകള്‍ സൗജന്യമാണ്.സെബി അംഗീകൃത  പരിശീലകനായ ഡോ. സനേഷ് ചോലക്കാട് ആണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.

സെപ്റ്റംബറിൽ വിവിധ തിയതികളിലെ ക്ലാസുകൾ

 10 - ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധി ക്കേണ്ട കാര്യങ്ങൾ

11- 'അസ്ബ' യിലൂടെ പ്രാഥമിക ഓഹരി വിപണിയിൽ എങ്ങനെ നിക്ഷേപിക്കാം

12- അവകാശ ഓഹരികൾ (Right Shares) എങ്ങനെ നിക്ഷേപിക്കും?

17 - നിക്ഷേപിക്കാൻ എങ്ങനെ മികച്ച ഓഹരികൾ കണ്ടെത്താം?

18- ബോണസ് ഓഹരികൾ, സ്പ്ലിറ്റ് (വിഭജനം ) തുടങ്ങിയ കാര്യങ്ങളറിയുക

19 -ഓഹരികളുടെ നോമിനേഷൻ, കൈമാറ്റം തുടങ്ങിയ കാര്യങ്ങൾ

24- ഓഹരി വിപണി വഴി റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (REIT),INVIT തുടങ്ങിയവയിൽ എങ്ങനെ നിക്ഷേപിക്കാം ?

25- മ്യൂച്ചൽ ഫണ്ട് നിക്ഷേപം വഴി എങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാം ?

26 - ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപകരുടെ പരാതികൾ എങ്ങനെ പരിഹരിക്കും.

ക്ലാസുകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 9847436385 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് സന്ദേശമയച്ച് രജിസ്റ്റർ ചെയ്യാം.

English Summary : Free Investor Awareness Classes Organized by SEBI in September

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com