പ്രവാസികൾക്ക് ഇന്ത്യൻ ഓഹരിവിപണിയിൽ വ്യാപാരം നടത്താമോ?

HIGHLIGHTS
  • വിദേശ ഇന്ത്യക്കാർക്ക് ഡിമാറ്റ് അക്കൗണ്ട് തുടങ്ങാം
NRI
SHARE

ഇന്ത്യൻ ഓഹരി വിപണി ഓരോ ദിവസവും പുതിയ ഉയരങ്ങൾ താണ്ടുമ്പോൾ ഇനി മാറി നിന്നിട്ടു കാര്യമില്ലെന്നു പല വിദേശ ഇന്ത്യക്കാരും  ചിന്തിക്കുന്നുണ്ട്. എന്നാൽ ഓഹരി വിപണിയിൽ വ്യാപാരം നടത്തുവാൻ സാധിക്കുമോ, സാധിച്ചാൽ തന്നെ ഏതിലൊക്കെ വ്യാപാരം നടത്താം എന്നതിനെക്കുറിച്ചു ശരിക്കു പിടിപാടില്ലാത്തത് അവരെ കുഴപ്പിക്കുന്നുണ്ട്.

വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യൻ ഓഹരി വിപണിയിൽ കച്ചവടം നടത്താൻ സാധിക്കും. എന്നാൽ ചില നിയമങ്ങൾ അവർക്കു വ്യത്യസ്തമാണ്. വിദേശ ഇന്ത്യക്കാർക്ക് ഡിമാറ്റ് അക്കൗണ്ട് തുടങ്ങാം. അതുകൂടാതെ എൻആർഒ  അല്ലെങ്കിൽ എൻആർഇ ബാങ്ക് അക്കൗണ്ടും, ഒരു ട്രേഡിങ്ങ് അക്കൗണ്ടും വേണം.  ചില ഓഹരികൾ അവർക്കു വാങ്ങുവാൻ സാധ്യമല്ല. ഡെലിവറി ട്രേഡിങ്ങ് മാത്രമേ വിദേശ ഇന്ത്യക്കാർക്ക് നടത്താനാകൂ. മ്യൂച്ചൽ ഫണ്ടുകളും, ബോണ്ടുകളും, ഓഹരികളും വിദേശ ഇന്ത്യക്കാർക്ക് വാങ്ങിക്കാനാകും. ഇൻട്രാ ഡേ ട്രേഡിങ്ങ് നടത്തുവാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഇന്ന് ഓഹരി വാങ്ങി നാളെ വിൽക്കുകയോ അല്ലെങ്കിൽ ഓഹരി ആദ്യം വിറ്റിട്ട് അടുത്ത ദിവസം  വാങ്ങുകയോ ചെയ്യുവാൻ അനുമതിയില്ല.

കറൻസിയിലും, കമ്മോഡിറ്റിയിലും വ്യാപാരം നടത്തുവാൻ വിദേശ ഇന്ത്യക്കാർക്ക് അനുമതിയില്ല.റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന പോർട്ട്ഫോ ളിയോ ഇൻവെസ്റ്റ്മെന്റ് സ്‌കീം വഴി വിദേശ ഇന്ത്യക്കാർക്ക് നേരിട്ട് നിക്ഷേപം നടത്താം.ഒരു നിശ്ചിത പരിധിയിൽ മാത്രമേ ഓഹരികൾ വാങ്ങുവാനാകൂ.(പല മേഖലകളിലെയും ഓഹരികൾക്ക്  വ്യത്യസ്ത  നിബന്ധനകളുണ്ട്). പല ബ്രോക്കറേജ് കമ്പനികളും പ്രവാസികളെ  സഹായിക്കുന്നതിനായി പല സംവിധാനങ്ങളും ചെയ്യുന്നുണ്ട്. ഡീമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന എൻആർഒ  അല്ലെങ്കിൽ എൻആർഇ അക്കൗണ്ടുകളിലൂടെ ഡിവിഡന്റ്റും സ്വീകരിക്കുവാൻ സാധിക്കും.

English Summary: NRI can Invest in Share Market with certain Conditions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA