ADVERTISEMENT

എഴുപതിന്റെ ചെറുപ്പത്തിലും നിങ്ങൾക്ക് മോഹമുണ്ടെങ്കിൽ എൻ പി എസ് (ദേശീയ പെൻഷൻ പദ്ധതി )ൽ അംഗമായി പ്രതിമാസ പെൻഷൻ നേടാം. എൻ പി എ സിൽ ചേരാനുള്ള പ്രായപരിധി ഇപ്പോൾ 65ൽ നിന്ന് 70 ആക്കി ഉയർത്തിയിട്ടുണ്ട് .

അക്കൗണ്ട് അവസാനിപ്പിച്ചവർക്കും ചേരാം

65നും 70നും ഇടയിൽ എൻ പി എസിൽ ചേരുന്നവർക്ക് 75 വയസ്സുവരെ പദ്ധതിയിൽ തുടരാം. പ്രായപരിധി വർധിപ്പിച്ചതിനാൽ നിലവിൽ എൻ പി എസ് അക്കൗണ്ട് ക്ലോസ് ചെയ്തവർക്ക് പുതിയ അക്കൗണ്ട് തുറക്കാനും പി എഫ് ആർ ഡി എ അനുമതി നൽകിയിട്ടുണ്ട്. 65 വയസു കഴിഞ്ഞ് ചേരുന്ന നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന്റെ 50 ശതമാനം വരെ ഓഹരി വിപണിയിൽ നിക്ഷേപിക്കാനും അവസരമുണ്ട്.

എത്ര പിൻവലിക്കാം?

65 വയസിനു ശേഷം പദ്ധതിയിൽ ചേരുന്നവർക്ക് ആവശ്യമെങ്കിൽ 3 വർഷം കഴിഞ്ഞ് അവസാനിപ്പിക്കാം. നിക്ഷേപം 5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 60 ശതമാനം തുക പിൻവലിക്കാം. ബാക്കി 40 ശതമാനം തുക പെൻഷൻ ലഭിക്കാനുള്ള ആന്വിറ്റികൾ വാങ്ങിയിരിക്കണം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ മൊത്തം തുകയും പിൻവലിക്കാം.

ആദായ നികുതി ഇളവും കിട്ടും

കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതിയായ എൻ പി എ സിൽ 18 വയസ്സു മുതൽ 70 വയസ്സുവരെയുള്ള ആർക്കും അംഗങ്ങളാകാം. ഈ പദ്ധതിയിൽ  നിക്ഷേപിക്കുന്നതിലൂടെ ഓഹരി വിപണിയിൽ നിന്നുള്ള നേട്ടങ്ങൾ സ്വന്തമാക്കാമെന്നു മാത്രമല്ല ആദായ നികുതി ഇളവും കരസ്ഥമാക്കാം.

English Summary: NPS Age Limit Extended Upto 70 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com