ADVERTISEMENT

എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്‍റ് കമ്പനി തങ്ങളുടെ ആദ്യ രാജ്യാന്തര പദ്ധതിയായ എച്ച്ഡിഎഫ്സി ഡെവലപ്ഡ് വേള്‍ഡ് ഇന്‍ഡക്സസ് ഫണ്ട് ഓഫ് ഫണ്ട്സ് അവതരിപ്പിച്ചു. പുതിയ പദ്ധതി ഓഫര്‍ ഒക്ടോബര്‍ ഒന്നിന് അവസാനിക്കും. അഞ്ചു മേഖലകളിലായി 23 വികസിത രാജ്യ വിപണികളിലെ 14 കറന്‍സികളിലെ നിക്ഷേപാവസരമാണ് ഈ ഒരു പദ്ധതിയിലൂടെ ലഭിക്കുക.  

ആഗോള സ്ഥാപനമായ ക്രെഡിറ്റ് സൂയിസ് അസറ്റ് മാനേജുമെന്‍റുമായി സഹകരിച്ചാണ് പദ്ധതി അവതരിപ്പിക്കുന്നത്.  ക്രെഡിറ്റ് സൂയിസ് ഇന്‍ഡക്സ് പദ്ധതികളിലും ഇടിഎഫുകളിലുമായിരിക്കും ഈ പദ്ധതിയുടെ നിക്ഷേപം. 

വികസിത രാജ്യങ്ങളില്‍ നിക്ഷേപിക്കാനുള്ള വന്‍ അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും പദ്ധതിയിലൂടെ മികച്ച വൈവിധ്യവല്‍ക്കരണം സാധ്യമാകുമെന്നും എച്ച്ഡിഎഫ്സി എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ നവനീത് മുനോട്ട് പറഞ്ഞു.

English Summary: HDFC New Fund will Open upto October First

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com