ADVERTISEMENT

രാജ്യത്തെ നാലാമത്തെ വലിയ ഫണ്ട്‌ ഹൗസായ ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ എഎംസിയുടെ പ്രഥമ ഓഹരി വില്‍പ്പന നാളെ (സെപ്‌റ്റംബര്‍ 29ന്‌) തുടങ്ങും. ഐപിഒ വഴി 2,768 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. പ്രതിഓഹരി 695-712 രൂപയാണ്‌ ഐപിഒയുടെ പ്രൈസ്‌ ബാന്‍ഡ്‌ നിശ്ചയിച്ചിരിക്കുന്നത്‌.ഐപിഒ ഒക്ടോബര്‍ 1 ന്‌ അവസാനിക്കും. ഐപിഒയില്‍ പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയില്‍ മാര്‍ഗത്തിലൂടെയാണ് ഓഹരികള്‍ വിറ്റഴിക്കുക. പ്രൊമോട്ടര്‍മാരായ ആദിത്യ ബിര്‍ള ക്യാപിറ്റലും സണ്‍ലൈഫ്‌ ( ഇന്ത്യ ) എഎംസി ഇന്‍വെസ്റ്റ്‌മെന്റ്‌സും അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയിലുള്ള അവരുടെ ഓഹരികള്‍ വിറ്റഴിക്കും. 

ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ കൈകാര്യം ചെയ്യുന്ന ശരാശരി ആസ്‌തി 2.93 ലക്ഷം കോടി രൂപയാണ്‌. നിലവില്‍ 118 സ്‌കീമുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌.

English Summary : Aditya Birla SunlifeAMC IPO will Begin Tomorrow

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com