ADVERTISEMENT

പെര്‍ഫ്യൂം, ഫ്രാഗ്രന്‍സ്, ഫ്ലേവര്‍ കെമിക്കല്‍സ് രംഗത്തെ അതികായനാണ് എസ്എച്ച് കേല്‍ക്കര്‍ & കമ്പനി. കയറ്റുമതി മാത്രം ഉന്നമിട്ടുള്ള യൂണിറ്റ് മുംബൈയില്‍ പ്രവര്‍ത്തിക്കുന്നു. 20 ൽ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നുണ്ട്. ഉന്നതഗുണനിലവാരത്തിലുള്ള അത്യാധുനിക ഉൽപാദന, ഗവേഷണ വികസന സജ്ജീകരണങ്ങള്‍ കമ്പനിക്കുണ്ട്. 

സോപ്പ്, ചര്‍മ, കേശ സംരക്ഷണ ഉൽപന്നങ്ങള്‍, ഫാബ്രിക് കെയര്‍ പ്രോഡക്ട്സ് തുടങ്ങിയവയുടെ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നത് കമ്പനിയുടെ ഫ്രാഗ്രന്‍സ് ഉല്‍പ്പന്നങ്ങളാണ്. ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, മാരികോ, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങി അനേകം വന്‍കിട സ്ഥാപനങ്ങള്‍ ഉപഭോക്തൃ നിരയിലുണ്ട്. ജൂണ്‍ പാദത്തില്‍ 81.47 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷത്തെ അപേക്ഷിച്ച് 433% വര്‍ധന. 160-165 രൂപ നിലവാരത്തിലാണ് വിപണിവില. ഒരു വർഷത്തിനുള്ളിൽ 25%  നേട്ടം തരാന്‍ സാധ്യതയുള്ള ഓഹരിയാണിത്.

table-sh-khelker-

 ലേഖകൻ AAA Profit Analyticsന്റെ സിഇഒയും സെബി അംഗീകൃത റിസർച്ച് അനലിസ്റ്റുമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com