ADVERTISEMENT

ഓഹരി വിപണിയിലെ തുടക്കക്കാർ അപകട സാധ്യത തിരിച്ചറിയാതെ പലപ്പോഴും ചെന്നു ചാടുന്ന രണ്ടു മേഖലകളാണ് ഊഹക്കച്ചവടവും ഡെറിവേറ്റീവ് വ്യാപാരവും. വളരെ കരുതലോടെ മാത്രമേ ഇതിലേക്കിറങ്ങാവൂ

1.സ്പെക്യുലേഷൻ അഥവാ ഊഹക്കച്ചടവടം എന്നത് അവയിൽ വൈദഗ്ധ്യം നേടിയവർക്ക് മാത്രം വഴങ്ങുന്ന ജോലിയാണ്. ഒരേദിവസം തന്നെ വാങ്ങുകയും വിൽക്കുകയും ചെയ്ത് ലാഭമോ നഷ്ടമോ ബുക്ക് ചെയ്യപ്പെടുന്ന ’ഇൻട്രാ ഡേ’ എന്നറിയപ്പെടുന്ന ഈ രീതി അങ്ങേയറ്റം റിസ്കുള്ള ഇടപാടാണെന്നു തിരിച്ചറിയുക. ബഹുഭൂരിപക്ഷം പുതിയ ട്രേഡർമാർക്കും കാശ് നഷ്ടപ്പെടുന്നത് ഇത്തരം ഊഹക്കച്ചവടത്തിലാണ്. സൂചികകൾ ഉയർന്നതു കൊണ്ടോ ചില കമ്പനികളുടെ ഓഹരി വില പുതിയ റെക്കോഡ് ഭേദിച്ചതുകൊണ്ടോ മാത്രം ഇൻട്രാഡേ ട്രേഡിങ് വഴി കാശുണ്ടാക്കാൻ സാധിക്കണമെന്നില്ല. 

2.ഡെറിവേറ്റീവ് വ്യാപാരം കുട്ടിക്കളിയല്ലെന്ന് മനസ്സിലാക്കുക. ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും വ്യാപാരം ആരംഭിക്കുന്നതിനുമുൻപ് അവയെപ്പറ്റി കൂടുതലായി പഠിക്കേണ്ടത് അത്യാവശ്യമാണ്. യൂട്യൂബിലും ധനകാര്യ സേവനങ്ങൾ നടത്തിവരുന്ന മികച്ച ബ്രോക്കിങ് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലും മറ്റും ഡെറിവേറ്റീവ്സിനെ പറ്റിയുള്ള ധാരാളം വിവരങ്ങൾ ലഭ്യമാണ്. ഇൻട്രാ ഡേ വ്യാപാരത്തിലെന്ന പോലെ ഡെറിവേറ്റീവ്സിലും നഷ്ടത്തിനുള്ള സാധ്യത അനന്തമാണെന്ന് ആദ്യമേ തിരിച്ചറിയുക.

English Summary : Know the Risk Behind Intra Day Trading and Derivatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com