ADVERTISEMENT

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 20% ഓഹരികൾ വിദേശ നിക്ഷേപകർക്ക് നൽകാൻ നീക്കം. ഇക്കാര്യം സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.  

ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളിൽ 74%  വരെ ഓഹരി പങ്കാളിത്തത്തിനു വിദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. പക്ഷേ പാർലമെന്റ്  ആക്ട് പ്രകാരം നിലവിൽ കോർപ്പറേഷൻ ആണ് എൽഐസി എന്നതിനാൽ എൽഐസിയിൽ ഓഹരി  ഇപ്പോൾ നേടാൻ വിദേശ സ്ഥാപനങ്ങൾക്ക് അനുമതിയില്ല. ആ അവസ്ഥ മാറ്റാനാണ് നീക്കം. ആദ്യപബ്ലിക് ഇഷ്യു വിഭവസമാഹരണത്തിൽ വിദേശ നിക്ഷേപം അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്.

2022 മാർച്ച് മാസത്തിനകം എൽഐസി ആദ്യ പബ്ലിക് ഇഷ്യു നടത്തി ലിസ്റ്റു ചെയ്യാനുള്ള നടപടികൾ മുന്നേറുകയാണ്. അതുകൊണ്ടു തന്നെ വിദേശനിക്ഷേപകരെ അനുവദിക്കാൻ ഉടൻ തീരുമാനം എടുക്കേണ്ടതുണ്ട്.

English Summary : 20 precentage Foreign Investment May be in LIC IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com