ADVERTISEMENT

കൂടുതൽ പണം ചെലവഴിച്ചാലോ എന്ന പേടിയിൽ പലരും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെ ഡെബിറ്റ് കാർഡ് മാത്രം ഉപയോഗിക്കുന്ന രീതിയാണുള്ളത്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന്റെ മെച്ചങ്ങൾ അറിഞ്ഞാൽ നിങ്ങളും ചിലപ്പോൾ അതിലേക്ക് മാറിയേക്കാം. 

ക്രെഡിറ്റ് കാർഡ് കൂടുതൽ സുരക്ഷിതം 

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ നമ്മുടെ അക്കൗണ്ട് വിവരങ്ങൾ മറ്റാരുമായും പങ്കുവെക്കപ്പെടുന്നില്ല. ക്രെഡിറ്റ്കാർഡിലെ വിവരങ്ങളാണല്ലോ നൽകുന്നത്. എന്നാൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നമ്മുടെ വിവരങ്ങൾ ശേഖരിക്കപ്പെടുവാനും, ചോരുവാനും കൂടുതൽ സാധ്യതയുണ്ട്.

റിവാർഡ് പോയിന്റുകൾ

ക്രെഡിറ്റ് കാർഡാകുമ്പോൾ പല സ്ഥലത്തുനിന്നായി നമുക്ക് കിട്ടുന്ന പോയിന്റുകൾ പിന്നീട് ഉപയോഗിക്കുവാൻ സാധിക്കും. എന്നാൽ ഡെബിറ്റ് കാർഡിന് കൊടുക്കുന്ന സൗജന്യങ്ങൾ വളരെ കുറവാണ്. 

എ ടി എം ഉപയോഗം സൗജന്യം

പല ബാങ്കുകളുടെയും ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എ ടി എമ്മിൽ നിന്നും പണം കൈപറ്റൽ സൗജന്യമാണ്.എന്നാൽ ഡെബിറ്റ് കാർഡിന് നിശ്ചിത തവണകൾ മാത്രമേ സൗജന്യമുള്ളൂ. 

വൻതുകക്കുള്ള വാങ്ങലുകൾ അനായാസേന നടത്താം 

credit-card

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വലിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങാനും മാസ തവണ വ്യവസ്ഥയുടെ തിരിച്ചടവുകൾ നടത്താനുമുള്ള സൗകര്യങ്ങൾ ഉണ്ട്. 

ക്രെഡിറ്റ് സ്കോർ കൂട്ടാം!

കൃത്യ സമയത്തുള്ള തിരിച്ചടവ് വ്യക്തികളുടെ ക്രെഡിറ്റ് സ്കോർ കൂട്ടുവാൻ സഹായിക്കും. ക്രെഡിറ്റ് കാർഡ് കൃത്യമായി മാനേജ് ചെയ്യുന്നവരെ മികച്ച സാമ്പത്തിക ശീലമുള്ളവരായാണ് കണക്കാക്കുന്നത്. ക്രെഡിറ്റ് സ്കോറിനെ ആശ്രയിച്ചു പല കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത് ഈ കാലത്ത് അത് ഒരു നല്ല കാര്യമല്ലേ?

പേഴ്സിൽ കാശ് കൊണ്ടുനടക്കുന്ന തലവേദനയില്ല

ഇപ്പോൾ ചെറിയ കടകൾ മുതൽ വലിയ കടകൾ വരെ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നതിനാൽ കാശ് കൈയിൽ കരുതാതിരിക്കുന്നതാണ് നല്ലത്.നമ്മുടേതായ രീതിയിൽ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമാവുകയും ചെയ്യാം. 

പരാശ്രയം ഒഴിവാക്കാം 

പണത്തിനായി വായ്പ പോലെ ഉപയോഗിക്കാമെന്ന സൗകര്യം ക്രെഡിറ്റ് കാർഡിനുള്ളതിനാൽ നാട്ടുകാരോടോ വീട്ടുകാരോട് വായ്പ വാങ്ങുന്നത് ഒഴിവാക്കാനാവും. മനഃസമാധാനത്തോടെയുള്ള കടം വാങ്ങൽ നടത്താമെന്നർത്ഥം. എന്നാൽ ഡെബിറ്റ് കാർഡിലാണെങ്കിൽ അതിലുള്ള കാശ്  മാത്രമേ ചിലവാക്കാനാകുകയുള്ളൂ. 

ഇൻഷുറൻസ് 

പല ക്രെഡിറ്റ് കാർഡുകളുടെയും കൂടെ സൗജന്യ അപകട ഇൻഷുറൻസ് ഉണ്ടെന്നുള്ളത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. 50000 മുതൽ പത്തു ലക്ഷം വരെ ഇൻഷുറൻസ് കവറേജ് നൽകുന്ന കമ്പനികളുണ്ട്. 

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാലും നമ്മുടെ വരുമാനത്തിന്റെ ഉള്ളിൽ നിന്നുള്ള വാങ്ങലുകൾ ദോഷം ചെയ്യുകയില്ല. കൃത്യ സമയത്തിനുള്ളിൽ പണം  തിരിച്ചടക്കുകയാണെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഇടപാടുകാർക്ക് അനുഗ്രഹം തന്നെയാണ്.

English Summary:We can Use Credit Card in a Smart way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com