ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ടായ എസ്ബിഐ മ്യൂച്വല്‍ഫണ്ട് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു.

എസ്ബിഐ മ്യൂച്വല്‍ ഫണ്ടിലെ 6 ശതമാനം ഓഹരികള്‍ ഐപിഒ മാര്‍ഗത്തില്‍ വിറ്റഴിക്കുന്നതിന് എസ്ബിഐയ്ക്ക് കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അനുമതി നല്‍കിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയും ഫ്രഞ്ച് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ അമന്ദി എഎംസിയും  ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ട്. നിലവില്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ടിലെ എസ്ബിഐയുടെ ഓഹരി വിഹിതം 63 ശതമാനം ആണ്. അമന്ദിയുടെ കൈവശം 37 ശതമാനം ഓഹരികള്‍ ആണ് ഉള്ളത്.

ഐപിഒയില്‍ 4 ശതമാനം ഓഹരികള്‍ വിറ്റഴിക്കുമെന്ന് അമന്ദിയും  കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഐപിഒ വഴി 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ലക്ഷ്യമിടുന്നത് എന്നാണ് സൂചന. നിലവില്‍  7 ബില്യണ്‍ ഡോളറിന് അടുത്താണ് കമ്പനിയുടെ മൂല്യം.

English Summary: SBI Mutual Fund is Going for IPO

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com