ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • ടിസിഎസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, വേൾപൂൾ, പവർ ഗ്രിഡ്, അപ്പോളോ ടയർ, അമരരാജ, ബാങ്ക് ഓഫ് ബറോഡ, ബിഇഎൽ, പുറവങ്കര, ബ്രിഗേഡ്, ഐഇഎക്സ്, ജിഎംആർ ഇൻഫ്രാ, ജിഎം ബ്രൂവറീസ്, യുബിഎൽ, സിൻജീൻ, ബിപിസിഎൽ, ഐആർബി ഇൻഫ്രാ മുതലായവ ശ്രദ്ധിക്കുക
share-dicusiion
SHARE

അമേരിക്കൻ വിപണിയുടെ മിക്സഡ് ക്ലോസിങ്ങിന് പിന്നാലെ ഏഷ്യൻ വിപണികളും ഇന്ന് മിക്സഡ് ഓപ്പണിങ് സ്വന്തമാക്കി. കൊറിയ ഇന്ന് ഏഷ്യയെ മുന്നിൽ നിന്നും നയിച്ചേക്കാം. എസ്ജിഎക്സ് നിഫ്റ്റി 17300  പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. 

റെക്കോർഡ് ഉയരത്തിൽ ഡൗ ജോൺസും 

എസ്&പിക്കൊപ്പം ഡൗ ജോൺസും ഇന്നലെ റെക്കോർഡ് ഉയരം താണ്ടിയപ്പോൾ നാസ്ഡാക് ഫ്ലാറ്റ് ക്ളോസിങ് സ്വന്തമാക്കി. ഫാർമ-റീറ്റെയ്ൽ സെക്ടറുകളുടെ മുന്നേറ്റവും, ടെക് ഭീമന്മാർ വീഴാതിരുന്നതും, റീറ്റെയ്ൽ വില്പന കണക്കുകളിലെ പ്രതീക്ഷയും  ഇന്നലെ അമേരിക്കൻ വിപണിക്ക് അനുകൂലമായി. ഒമിക്രോൺ ഭീതിയിൽ ഇന്നലെ ഏഷ്യൻ, യൂറോപ്യൻ വിപണികൾ നിരാശപ്പെടുത്തിയപ്പോൾ ‘’ഒമിക്രോൺ നല്ലതാണ്’’ എന്ന പുതിയ ചിന്ത അമേരിക്കൻ വിപണിയെ  പിടിച്ചു നിർത്തിയതും ഇന്ന് ലോക വിപണി പ്രതീക്ഷയോടെ കാണുന്നു.

അമേരിക്കയുടെ ഇന്നത്തെ തൊഴിൽ – പിഎംഐ കണക്കുകളും വിപണിക്ക് പ്രധാനമാണ്. കൊറിയയുടെ മികച്ച വ്യവസായികോല്പാദന കണക്കുകൾ ഇന്ന് ഏഷ്യൻ വിപണിക്ക് പ്രതീക്ഷ നൽകുന്നു. 

നിഫ്റ്റി 

ഏഷ്യൻ വിപണികളിലെ വില്പന സമ്മർദ്ദത്തിൽ ഇന്നലെ ഒരു ഫ്ലാറ്റ് ഓപ്പണിങ് സ്വന്തമാക്കിയ ഇന്ത്യൻ വിപണിക്കും വില്പന സമ്മർദ്ദം മറികടക്കാനായില്ല. മുൻ ദിവസത്തിൽ വാങ്ങലുകാരായ വിദേശ ഫണ്ടുകൾ ഇന്നലെ വീണ്ടും 1000 കോടിക്കടുത്ത് അധിക വില്പന നടത്തിയതും ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചു. 17285  പോയിന്റ് വരെ മുന്നേറിയെങ്കിലും 17300 പോയിന്റിലെ സമ്മർദ്ദത്തിൽ തട്ടി വീണ നിഫ്റ്റി 17200 പോയിന്റിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചത് പ്രതീക്ഷയാണ്. നിഫ്റ്റി ഇന്ന് 17150  പോയിന്റിലും 17080  പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17280 പോയിന്റിലും 17350 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

ഐടി, ബാങ്കിങ് നഷ്ടം കുറിച്ചത് ഇന്നലെ നിഫ്റ്റിയുടെ വീഴ്ചക്കു കാരണമായി. ഇന്നലെ മുന്നേറ്റം നേടിയ ഫാർമ, ഓട്ടോ, ലിക്കർ സെക്ടറുകൾക്കൊപ്പം ഐടി, ബാങ്കിങ്, റിയൽറ്റി, ഇൻഫ്രാ, മാനുഫാക്ച്ചറിങ് സെക്ടറുകളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ടിസിഎസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, വേൾപൂൾ, പവർ ഗ്രിഡ്, അപ്പോളോ ടയർ, അമരരാജ, ബാങ്ക് ഓഫ് ബറോഡ, ബിഇഎൽ, പുറവങ്കര, ബ്രിഗേഡ്, ഐഇഎക്സ്, ജിഎംആർ ഇൻഫ്രാ, ജിഎം ബ്രൂവറീസ്, യുബിഎൽ, സിൻജീൻ, ബിപിസിഎൽ, ഐആർബി ഇൻഫ്രാ മുതലായ ഓഹരികളും മുന്നേറ്റ പ്രതീക്ഷയിലാണ്. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 138 പോയിന്റുകൾ നഷ്ടപ്പെട്ട് 35045  പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ പിന്തുണകൾ 34800, 34600 പോയിന്റുകളിലാണ്. 35300 പോയിന്റിലും 35600 പോയിന്റിലും ബാങ്ക് നിഫ്റ്റി ഇന്ന് വില്പന സമ്മർദ്ദം നേരിട്ടേക്കാം. 

എഫ്&ഓ ക്ലോസിങ് 

മാസാന്ത്യ ഫ്യൂച്ചർ & ഓപ്‌ഷൻ അവസാന ദിനമായ ഇന്ന് ഇന്ത്യൻ വിപണിയിൽ ഒരു ഷോർട്ട് കവറിങ് മുന്നേറ്റം സാധ്യമായേക്കാം. ജനുവരി മാസത്തിൽ മികച്ച മൂന്നാം പാദ ഫലങ്ങളുടെ പിന്തുണയിൽ ഇന്ത്യൻ വിപണി മുന്നേറ്റം നേടുമെന്ന പ്രതീക്ഷയിൽ ജനുവരിയിലെ കോൺട്രാക്ടുകളിൽ ബുള്ളിഷ് തരംഗം പ്രതീക്ഷിക്കുന്നു. 

നാളത്തെ ഇന്ത്യൻ ഡേറ്റകൾ 

നാളെ പുറത്ത് വരാനിരിക്കുന്ന ആർബിഐയുടെ പണ-വായ്പ നയ വിശകലനങ്ങളും, ധനക്കമ്മി കണക്കുകളും, ഇൻഫ്രാസ്ട്രക്ച്ചർ ഡേറ്റയും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ലോൺ & ഡെപ്പോസിറ്റ് കണക്കുകൾ ബാങ്കിങ് സെക്ടറിന് പ്രധാനമാണ്. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മുന്നേറ്റം തുടർന്ന രാജ്യാന്തര ക്രൂഡ് ഓയിൽ വില വീണ്ടും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 80 ഡോളർ കടന്നാൽ ബ്രെന്റ് ക്രൂഡ് 85 ഡോളറിലേക്ക് കുതിച്ചേക്കാം. 

സ്വർണം 

സ്വർണത്തിന് വീണ്ടും ബോണ്ട് യീൽഡ് മുന്നേറ്റം തിരുത്തൽ നൽകി. 1790 പോയിന്റിലേക്ക് വീണ ശേഷം സ്വർണം വീണ്ടും 1800 ഡോളറിന് മുകളിലേക്ക് ‘’v’’ ഷേപ്ഡ് റിക്കവറി നേടിയത് ശ്രദ്ധിക്കുക. 

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA