ADVERTISEMENT

പെട്ടെന്നൊരാവശ്യത്തിന് പണം വേണോ? ഓഹരികള്‍ കൈയിലുണ്ടെങ്കിൽ അത് പണയം വെച്ച് വായ്പ നേടാവുന്നതേയുള്ളു. ജിയോജിതിന്റെ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ ഓഹരി ഈടിന്മേല്‍ വായ്പ ലഭിക്കും. എന്‍എസ്ഡിഎല്ലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമയ്ക്ക് ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സേവനം ഉപയോഗപ്പെടുത്താം. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഉപ സ്ഥാപനമായ ജിയോജിത് ക്രെഡിറ്റ്‌സ് ആണ് ചുമതല വഹിക്കുന്നത്.  ഈ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം കൊച്ചിയില്‍ എന്‍എസ്ഡിഎല്‍ മാനേജിംഗ് ഡയറക്ടര്‍ പത്മജാ ചുന്ദുരു നിര്‍വഹിച്ചു. നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയുടെ (NSDL) അക്കൗണ്ടുടമകള്‍ക്ക് ഓഹരികളുടെ ജാമ്യത്തില്‍ പൂര്‍ണമായും ഡിജിറ്റലായി വായ്പ നല്‍കുന്ന (LAS) രാജ്യത്തെ ആദ്യ കമ്പനിയാണ് ജിയോജിത് ക്രെഡിറ്റ്‌സ്.

എങ്ങനെ കിട്ടും വായ്പ?

https://loans.geojitcredits.com എന്ന പേരിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഓഹരികള്‍ പണയം വെച്ച് നടപടിക്രമങ്ങള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം. ഡിജിറ്റല്‍ ഒപ്പു സഹിതം അപേക്ഷ അംഗീകരിക്കുന്നതോടെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിച്ചേരും. ഉപയോഗിക്കുന്ന പണത്തിനു മാത്രമേ പലിശ ഈടാക്കൂ. സൗകര്യപ്രദമായ രീതിയില്‍ തിരിച്ചടയ്ക്കാം. പരമാവധി ഒരു വർഷം വരെയാണ് വായ്പാ കാലാവധി.   ഇടപാടുകാരുടെ ഡിമാറ്റ് അക്കൗണ്ടില്‍ ആവശ്യമായ ഓഹരികളുണ്ടാകണം. അവരുടെ സിബില്‍ സ്‌കോറും തൃപ്തികരമാവണം. എന്‍എസ്ഡിഎല്ലില്‍ ഡിമാറ്റ് അക്കൗണ്ടുള്ള, ജിയോജിത് ഇടപാടുകാരല്ലാത്തവര്‍ക്കും അവരുടെ ഓഹരി ബ്രോക്കര്‍മാരുടെ സേവനം നിലനിര്‍ത്തിക്കൊണ്ടു ഈ വായ്പ വാങ്ങാമെന്ന് ജിയോജിത് മാനേജിംഗ് ഡയറക്ടര്‍ സി ജെ ജോര്‍ജ് പറഞ്ഞു. 2021 ഒക്ടോബറിലെ കണക്കനുസരിച്ച് എല്‍എസ് വിപണി 55,300 കോടിയോളം രൂപയുടേതാണ്. ഇത് പ്രതിവര്‍ഷം 23–25 ശതമാനം വളര്‍ന്നു കൊണ്ടിരിക്കയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്‍സ്റ്റാ ഡിമാറ്റ് അക്കൗണ്ട്, ഡിമാറ്റ് ഗേറ്റ്‌വേ തുടങ്ങി അനേകം സാങ്കേതിക പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കള്‍ക്കായി സമീപ കാലത്ത് എന്‍എസ്ഡിഎല്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പത്മജ ചുന്ദുരു പറഞ്ഞു. കൂടുതല്‍ നിക്ഷേപത്തിനോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ നിക്ഷേപകര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഉടന്‍ പണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ എല്‍എഎസ് പദ്ധതി രൂപ കല്‍പന ചെയ്തതെന്ന് അവര്‍ പറഞ്ഞു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടെക്‌നോളജി വിഭാഗമായ ജിയോജിത് ടെക്‌നോളജീസും എന്‍എസ്ഡിഎല്ലും ചേര്‍ന്നാണ് എല്‍എഎസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ചത്.

English Summary : Geojit Introduced Digital Loan Against Shares Platform in Association with NSDL

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com