ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • എച്ച് ഡിഎഫ് സി ലിമിറ്റഡ്, ഹിന്ദ് യൂണി ലിവർ, എൽ&ടി, സീമെൻസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ഹിന്ദ് കോപ്പർ, എൻബിസിസി, ജിഎംആർ ഇൻഫ്രാ, ലോറസ് ലാബ്സ്, സിൻജീൻ, ഗെയിൽ, ഓഎൻജിസി, ഡിക്‌സൺ, എൽടിഐ, ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ് മുതലായവ മുന്നേറിയേക്കും
bull-bear
SHARE

ഫെഡ് മിനിട്സിൽ തട്ടിയുള്ള അമേരിക്കൻ വിപണിയുടെ ഇന്നലത്തെ റെക്കോർഡ് വീഴ്ച ഇന്ന് ആഗോള വിപണിക്ക് ആശങ്കയാണ്. ഏഷ്യൻ വിപണികളെല്ലാം വീഴ്ചയോടെ ആരംഭിച്ചത് ശ്രദ്ധിക്കുക. നിക്കി ഒന്നര ശതമാനം നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. എസ് ജിഎക്സ് നിഫ്റ്റി 17800 പോയിന്റിനടുത്താണ് വ്യാപാരം തുടരുന്നത്. 

അമേരിക്കൻ വിപണിയെ തകർത്ത് ഫെഡ് മിനുട്സ് 

ഡിസംബർ 12 മുതൽ 15 വരെ നടന്ന അമേരിക്കൻ ഫെഡ് റിസർവിന്റെ മിനുട്സ്. അമേരിക്കൻ ബോണ്ട് യീൽഡ് വർദ്ധനവിൽ മുന്നേറ്റം തടസ്സപ്പെട്ട് നിന്ന ശേഷം  സകല സെക്ടറുകളും നഷ്ടത്തിലാക്കി.  എസ്&പി രണ്ട് ശതമാനത്തിനടുത്ത് വീണപ്പോൾ നാസ്ഡാക് ഈ വർഷത്തെ ഏറ്റവും വലിയ വീഴ്ചകളിലൊന്ന് സ്വന്തമാക്കി കൊണ്ട് 3 .34 %വീണു.  

ഒമിക്രോൺ സാഹചര്യത്തിൽ ഫെഡ് റിസർവ് പലിശ നിരക്ക് പുനഃസ്ഥാപിക്കുന്നതിൽ സാവകാശം വരുത്തിയേക്കുമെന്ന പ്രതീക്ഷയുടെ കടയ്ക്കൽ കത്തി വെച്ച് കൊണ്ട് ഫെഡ് അംഗങ്ങളെല്ലാവരും പണപ്പെരുപ്പം നിയന്ത്രിക്കാനായി എത്രയും  പെട്ടെന്ന് തന്നെ ഫെഡ് റേറ്റ് ഉയർത്തണമെന്ന  ധാരണയിലെത്തിയതാണ് അമേരിക്കൻ നിക്ഷേപകരുടെ പ്രതീക്ഷ കെടുത്തിയത്.

നിഫ്റ്റി 

ഏഷ്യൻ വിപണികൾക്കൊപ്പം മങ്ങിയ ആരംഭം കുറിച്ച ശേഷം ഇന്ത്യൻ വിപണി വിദേശ ഫണ്ടുകൾ വില്പന നടത്താതിരുന്നതിന്റെയും, ആഭ്യന്തര ഫണ്ടുകൾ വാങ്ങൽ തുടർന്നതിന്റെയും പിൻബലത്തിൽ ഇന്നലെയും മുന്നേറ്റം കുറിച്ചു. സെൻസെക്സ് വീണ്ടും 60000 പോയിന്റ് കടന്നപ്പോൾ ബാങ്കിങ് റാലിയുടെ പിൻബലത്തിൽ നിഫ്റ്റി 17925 പോയിന്റ് കുറിച്ചു. നിഫ്റ്റി ഇന്ന് 17800 പോയിന്റിൽ ആദ്യ പിന്തുണ പ്രതീക്ഷിക്കുന്നു. 17630 പോയിന്റിൽ ഡീപ് സപ്പോർട്ട് പ്രതീക്ഷിക്കുന്ന നിഫ്റ്റി 18000 പോയിന്റിലും 18100 പോയിന്റിലും വലിയ വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു. 

നാസ്ഡാകിന്റെ ഇന്നലത്തെ വീഴ്ച ഇന്നും ഇന്ത്യൻ ഐടി സെക്ടറിന് തിരുത്തൽ നൽകിയേക്കാവുന്നത് നിക്ഷേപാവസരമാണ്. ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾക്കൊപ്പം ഇൻഫ്രാ, സിമന്റ്, എനർജി, എഫ്എംസിജി, ഫാർമ സെക്ടറുകൾക്കും മുന്നേറ്റ സാധ്യതയുണ്ട്. എച്ച് ഡിഎഫ് സി ലിമിറ്റഡ്, ഹിന്ദ് യൂണി ലിവർ, എൽ&ടി, സീമെൻസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ഹിന്ദ് കോപ്പർ, എൻബിസിസി, ജിഎംആർ ഇൻഫ്രാ, ലോറസ് ലാബ്സ്, സിൻജീൻ, ഗെയിൽ, ഓഎൻജിസി, ഡിക്‌സൺ, എൽടിഐ, ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ്  മുതലായ ഓഹരികളും ശ്രദ്ധിക്കുക. 

ബാങ്ക് നിഫ്റ്റി 

പ്രീ ഏണിങ് റാലിയിൽ ഇന്നലെ 2.3 % മുന്നേറി 37695 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 37100 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 36400 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത സപ്പോർട്ട്. ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ 38100, 38600 പോയിന്റുകളിലാണ്. 

യൂണിയൻ ക്യാബിനറ്റ് മീറ്റിങ് 

കോവിഡ് സാഹചര്യത്തിൽ ഇന്ന് ചേരുന്ന യൂണിയൻ ക്യാബിനറ്റ് തീരുമാനങ്ങൾ ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. 

സ്വർണം 

ഇന്നലെയും മുന്നേറ്റം തുടർന്ന രാജ്യാന്തര സ്വർണ വിലയും ഫെഡ് മിനുട്സിൽ തട്ടി വീണു. അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും 1.7 ലേക്ക് ഉയർന്നത് സ്വർണത്തിന് ഭീഷണിയാണ്. 1800 ഡോളർ വിട്ട് വീണാലും സ്വർണത്തിന്റെ റിക്കവറി വളരെ വേഗത്തിലുണ്ടായേക്കും. 

ക്രൂഡ് ഓയിൽ 

വിപണി പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ ഒപെക് ഉല്പാദനനിയന്ത്രണത്തിലേക്ക് വീണ്ടും തിരിച്ചു പോകാതിരുന്നത് അടുത്ത മാസങ്ങളിൽ തന്നെ ക്രൂഡ് ഓയിലിന്റെ രാജ്യാന്തര ആവശ്യകതയിൽ വീണ്ടും മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. അമേരിക്കൻ ക്രൂഡ് ശേഖരത്തിൽ കുറവ് വന്നത് ബ്രെന്റ് ക്രൂഡ് വില 80 ഡോളറിന് മുകളിൽ എത്തിച്ചു. ക്രൂഡ് പതിയെ 80 ഡോളറിന് മുകളിൽ ക്രമപ്പെട്ടേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA