ADVERTISEMENT

പുതു വർഷത്തിൽ ഓഹരി വിപണി കൈവരിച്ച ഉണർവ് നിക്ഷേപകരുടെ ആവേശത്തിനു പുതു ജീവൻ പകരുന്നതോടൊപ്പം പ്രാഥമിക ഓഹരി വിപണി കൈവരിച്ച ഊർജത്തിന്റെ തിളക്കം 2022 ലും പ്രതിഫലിക്കുമെന്ന് ഉറപ്പ്. എൽഐസി ഉൾപ്പടെ വൻകിട കമ്പനികൾ ഓഹരി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. ഈ നീക്കം സാമ്പത്തിക രംഗത്തിനും  ഉൗർജമേകും. 

ഈ വർഷം 1.25–1.50 ലക്ഷം കോടി രൂപ ഐപിഒ വഴി സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനികൾ. കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വർഷം 63 കമ്പനികൾ 1.2 ലക്ഷം കോടി രൂപ ഐപിഒ വഴി നേടി. 20 വർഷത്തിനിടയിലെ മികച്ച പ്രകടനം. ഒമിക്രോൺ ഉയരുന്ന ആശങ്ക പോലും വിപണി മറികടക്കുമെന്ന വിശ്വാസവും ഉണ്ട്. 

അപേക്ഷ സമർപ്പിച്ചത് 59 കമ്പനികൾ

59 കമ്പനികൾ സെബിയിൽ അപേക്ഷ നൽകിക്കഴിഞ്ഞു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഐപിഒയ്ക്ക് അപേക്ഷ നൽകാൻ തയ്യാറെടുപ്പ് നടത്തുന്ന കമ്പനികൾ ഇനിയും ഉണ്ട്. ഇതിൽ ഇടത്തരം, വൻകിട കമ്പനികൾ ഉൾപ്പെടും. അപേക്ഷ സമർപ്പിച്ച  59 കമ്പനികളിൽ 32 കമ്പനികൾക്ക് ഏകദേശം 50,000 കോടി രൂപ സമാഹരിക്കാൻ അനുമതി ലഭിച്ചതായി അറിയുന്നു. ഐപിഒകളിൽ ഒന്നാമൻ എല്‍ഐസി തന്നെ. ഓഹരി വിൽപന നടക്കുന്നതോടെ വിപണി മൂല്യം 8-10 ലക്ഷം കോടി രൂപയാകും. ആദ്യ 5 വർഷം 75 ശതമാനം ഓഹരി സർക്കാരിന്റെ കൈകളിലായിരിക്കും. പിന്നീട് ഇത് 51 ശതമാനമാക്കി കുറയ്ക്കും. 

ഐപിഒ ലക്ഷ്യമിടുന്ന പ്രമുഖ കമ്പനികൾ

market-share

അദാനി വിൽമർ (4500 കോടി രൂപ) ഇന്ത്യ വൺ പേയ്മെന്റ്സ്(2000 കോടി) ഫാം ഈസി ( 6250 കോടി) ബജാജ് എനർജി ( 5450 കോടി) ജെമിനി എഡിബിൾസ് ആൻഡ് ഫാറ്റ്സ് ഇന്ത്യ ( 2500 കോടി) പെന്ന സിസ്റ്റ് (1550 കോടി) ഗോ എയർ ലൈൻസ് (3600 കോടി) സ്നാപ് ഡീൽ ( 250 കോടി). ഗോദാവരി ബയോ റിഫൈനറീസ് ( 370 കോടി), വിഎൽസിസി (300 കോടി), എജിഎസ് ട്രാൻസാക്ട് ടെക്( 800 കോടി), ഹെൽത്തിയം മെ‍ഡിടെക്( ( 390 കോടി) ഇലക്ട്രോണിക് മാർട് ഇന്ത്യ ( 500 കോടി), പുരാണിക് ബിൽഡേഴ്സ്( 500 കോടി), ഫ്യൂഷൻ മൈക്രോഫിനാൻസ്( 600 കോടി), സ്കാന്റെ ടെക്( 1900 കോടി), വൺ മോബിവിക് സിസ്റ്റംസ്( 1900 കോടി), പരാദീപ് ഫോസ്ഫേറ്റ്( 1255 കോടി), നോർതേൺ ആർക് ക്യാപിറ്റൽ( 300 കോടി), കെംപെക് കെമിക്കൽസ്( 700 കോടി), ശ്രീ ബജ്റംങ് അയൺ ആൻഡ് കെമിക്കൽസ്( 700 കോടി), ഫിൻകെയർ സ്മോൾ ഫിനാൻസ്( 1330 കോടി), ജന സ്മോൾ ഫിനാൻസ് ( 700 കോടി), ആരോഹൻ ഫിനാൻഷ്യൽ സർവീസസ്( 850 കോടി), സെവൻ ഐലൻഡ്സ് ഷിപ്പിങ്( 600 കോടി), ഗ്ളോബൽ ഹെൽത്ത് ലിമിറ്റഡ്( 500 കോടി), വേദ ക്ളിനിക്കൽ റിസർച്* 831 കോടി), ജീസൺസ് ഇൻഡസ്ട്രീസ് ( 120 കോടി), ഇലിൻ ഇലക്ട്രോണിക്സ്( 760 കോടി), ഡ്രൂം ടെക്നോളജി( 3000 കോടി), ഫൈസ്റ്റാർ ബിസിനസ് ഫിനാൻസ്( 2751 കോടി), എപിഐ ഹോൾഡിങ്സ്( 6250 കോടി), ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക്( 450 കോടി), ജിപിടി ഹെൽത്ത് കെയർ( 17.50 കോടി), റേഡിയന്റ് ക്യാഷ് മാനേജ്മെന്റ് ( 60 കോടി), ബിവിജി ഇന്ത്യ ലിമിറ്റഡ്( 200 കോടി), ഒറാവൽ സ്റ്റേസ് ( 8430 കോടി), ലവ ഇന്റർനാഷനൽ( 500 കോടി), വാരി എൻജീസ്( 1350  കോടി), സിഎംആർ ഗ്രീൻ ടെക്( 300 കോടി), ഇഎസ്ഡിഎസ് സോഫ്റ്റ് വെയർ സൊലൂഷൻസ്( 322 കോടി), എംക്യൂർ ഫാർമ( 1100 കോടി), സ്റ്റർലൈറ്റ് പവർ ട്രാൻമിഷൻസ്( 1250 കോടി), കെവെന്റർ ആഗ്രോ( 350 കോടി), ആധാർ ഹൗസിങ് ഫിനാൻസ്( 7300 കോടി).

ഇതിനു പുറമെ, എൻഎസ്ഇ, ബൈജുസ്, ഫോൺ പേ, ഫ്ളിപ്കാർട് എസ്ബിഐ ഫണ്ട്സ് മാനേജ്മെൻ്റ് തുടങ്ങിയവയും ഐ പി ഒ ലക്ഷ്യമിടുന്നു. കേരളത്തിൽ നിന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡും  അപേക്ഷ നൽകിയ കമ്പനികളിൽപ്പെടും 

പ്രതികൂല ഘടകങ്ങൾ:

ഉത്പന്ന വിലക്കയറ്റത്തോത്, പലിശ നിരക്കിലെ മാറ്റം, ഒമിക്രോൺ ഭീതി.

അനുകൂല ഘടകങ്ങൾ:

ചെറുകിട നിക്ഷേപകരുടെ കടന്നുവരവ്, നിക്ഷേപ രീതികളിൽ വന്ന മാറ്റം, ഓഹരി വിപണിയിലെ ഉണർവ്, മികച്ച കമ്പനികളിൽ നിക്ഷേപം നടത്താനുള്ള താൽപര്യം, റിസ്ക് എടുക്കാനുള്ള ധൈര്യം.

English Summary: Many Companies are Getting Ready to Launch IPO in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com