നികത്ത് നിലവും നിയമവശങ്ങളും: മനോരമ സമ്പാദ്യം വെബിനാർ 16ന്

HIGHLIGHTS
  • ജനുവരി 16 ഞായറാഴ്ച വൈകിട്ട് 6 മണിക്കാണ് വെബിനാർ
kara
SHARE

മലയാളത്തിലെ ഏക പഴ്സനൽ ഫിനാൻസ് പ്രസിദ്ധീകരണമായ മനോരമ സമ്പാദ്യത്തിന്റെ ആഭിമുഖ്യത്തിൽ ‘നികത്തുനിലവും നിയമവശങ്ങളും’ എന്ന വിഷയത്തിൽ വെബിനാർ നടത്തുന്നു. ജനുവരി 16 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആംരംഭിക്കുന്ന വെബിനാറിൽ നികത്തുനിലവുമായി ബന്ധപ്പെട്ടതുൾപ്പെടെ വസ്തു ഇടപാടുകളിലെ സംശയങ്ങൾക്കെല്ലാം മറുപടി ലഭിക്കുന്നതാണ്.

കേരള ഹൈക്കോടതിയിൽ ഭൂമിസംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകൻ അവനീഷ് കോയിക്കരയാണ് ചോദ്യങ്ങൾക്ക് മറുപടി നൽകുക. ഡേറ്റാ ബാങ്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു മാത്രമല്ല, സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? വസ്തുവിന്റെ റജിസ്ട്രേഷൻ നടപടികൾ എപ്രകാരമായിരിക്കും? എത്രരൂപയുടെ മുദ്രപ്പത്രം വേണം? പേരിൽക്കൂട്ടി കരം തീർക്കാൻ എന്താണ് ചെയ്യേണ്ടത്? തുടങ്ങിയ സംശയങ്ങൾ ദുരീകരിക്കാനും ഇതൊരു അവസരമാണ്. 

ഇപ്പോൾ സമ്പാദ്യം വാർഷിക വരിക്കാരാകുന്നവർക്കെല്ലാം വെബിനാറിൽ പങ്കെടുക്കാം. വരിസംഖ്യ അടക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0481 2587396ൽ ബന്ധപ്പെടുക.

English Summary : Sampadyam Webinar on Land Related Issues on January 16th

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA