ADVERTISEMENT

അമേരിക്കൻ വിപണിക്ക് പിന്നാലെ ഇന്ന് ഏഷ്യൻ വിപണികളും ഒരു നഷ്ടത്തുടക്കം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ പോസിറ്റീവ് മേഖലയിലാണ്. എസ്ജിഎക്സ് നിഫ്റ്റി 18300 പോയിന്റിൽ തന്നെ വ്യാപാരം തുടരുന്നു. 

ഫെഡ് ഭീഷണിയിൽ തകർന്ന് വിപണി

ടെസ്‌ല അടക്കമുള്ള ടെക്ക് ഓഹരികളിലെ ലാഭമെടുക്കലിൽ ഇന്നലെ ആദ്യ മണിക്കൂറിൽ തന്നെ നഷ്ടത്തിലേക്ക് വീണ നാസ്ഡാക്കും, എസ്&പിയും ഫെഡ് അംഗങ്ങളുടെ പണപ്പെരുപ്പം നിയന്ത്രിക്കേണ്ട ആവശ്യകതയിലൂന്നിയുള്ള പ്രസംഗങ്ങളിൽ തട്ടി വലിയ നഷ്ടത്തിലേക്ക് വീണു. കൺസ്യൂമർ യൂട്ടിലിറ്റീസ്, എയർ ലൈൻസ് സെക്ടറുകളുടെ തിരിച്ചു വരവാണ് ഡൗ ജോൺസിന്റെ വീഴ്ചയുടെ ആഘാതം കുറച്ചത്. ബോണ്ട് യീൽഡ് 1 .70 % ലേക്ക് വീണ ഇന്നലെ നാസ്ഡാക് 2.51%വും, എസ്&പി 1.42 %വും, വീണപ്പോൾ ഡൗ ജോൺസിന്റെ വീഴ്ച അര ശതമാനത്തിലൊതുങ്ങി. ജോബ് ലെസ്സ് ക്ലെയിമുകളുടെ എണ്ണത്തിലുണ്ടായ അപ്രതീക്ഷിത വർദ്ധനവും ഇന്നലെ അമേരിക്കൻ വിപണിയുടെ ആത്മ വിശ്വാസം കുറച്ചു.

നിഫ്റ്റി 

ഏഷ്യൻ വിപണികളുടെ മോശം പ്രകടനത്തിനിടയിലും ഇന്ത്യൻ വിപണി ഇന്നലെ റേഞ്ച് ബൗണ്ട് പ്രകടനം നടത്തി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. കാൽ ശതമാനം നേട്ടത്തോടെ 18257 പോയിന്റിൽ ആരംഭിച്ച നിഫ്റ്റി ഇന്നലെ നേരിയ ഉയർച്ച താഴ്ച്ചകൾക്ക് ശേഷം 18257 പോയിന്റിൽ  തന്നെ വ്യാപാരമവസാനിപ്പിച്ചു.  നിഫ്റ്റി ഇന്നും 18180 പോയിന്റിലും, 18100 പോയിന്റിലും പിന്തുണയും, 18300, 18360 പോയിന്റുകളിൽ വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു. 

ബാങ്കിങ്, ഐടി സെക്ടറുകളിൽ തന്നെയാണ് വിപണിയുടെ പ്രതീക്ഷയത്രയും. ഇൻഫ്രാ, സിമന്റ്, റിയൽറ്റി, മാനുഫാക്ച്ചറിങ്, മെറ്റൽ, പവർ, ടെക്സ്റ്റൈൽ, ആൽക്കഹോൾ, ഹോട്ടൽ ഓഹരികൾ ഇന്നും മുന്നേറ്റ പ്രതീക്ഷയിലാണ്. ഹിന്ദ് യൂണി ലിവർ, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, പോളിക്യാബ്, പിഐ ഇൻഡസ്ട്രീസ്, റെയിൻ ഇൻഡസ്ട്രീസ്, ബന്ധൻ ബാങ്ക്, ഐഇഎക്സ്, ഹാവെൽസ്, ഡിക്‌സൺ, വിപ്രോ, ഇൻഫി, പവർ ഗ്രിഡ്, ദീപക് നൈട്രേറ്റ്, ലോറസ് ലാബ്സ്, സിപ്ല, സൺ ഫാർമ മുതലായ ഓഹരികളും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ബാങ്ക് നിഫ്റ്റി 

എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം 257 പോയിന്റുകൾ വീണ ബാങ്ക് നിഫ്റ്റി 38500 പോയിന്റിന് താഴെ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഇന്ന് 38300, 3100 പോയിന്റുകളിൽ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ പിന്തുണകൾ 38700, 38880 പോയിന്റുകളിലാണ്. 

ഇന്നലത്തെ റിസൾട്ടുകൾ 

മൈൻഡ് ട്രീയും, പ്ലാസ്റ്റി ബെൻഡ്‌സും മുൻ പാദത്തിൽ നിന്നും വരുമാനവും ലാഭവും  വർദ്ധിപ്പിച്ചു. ടാറ്റ മെറ്റാലിക്സ് വരുമാന വർധന റിപ്പോർട്ട് ചെയ്തപ്പോൾ  ലാഭം കുറഞ്ഞു. 

ഇന്നത്തെ റിസൾട്ടുകൾ 

എച്ച്സിഎൽ ടെക്ക്, ടിൻപ്ലേറ്റ്, ഇൻഫോ മീഡിയ, ഓൺവാർഡ് ടെക് ആശിർവാദ് ക്യാപിറ്റൽ, സ്പേസ് ഇൻക്യൂബാട്രിക്സ് , ഗുജറാത്ത് ഹോട്ടൽ  കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

നാളെ എച്ച്ഡിഎഫ്സി ബാങ്ക് , ഡേറ്റ സോഫ്റ്റ്, മെട്രോ ബ്രാൻഡ്‌സ്, ഊർജ്ജ ഗ്ലോബൽ, സചേത മെറ്റൽസ്, ശിവ് ഗ്ലോബൽ അഗ്രോ, വിശ്വ രാജ് ഷുഗർ മുതലായ കമ്പനികളും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

സ്വർണം 

ബോണ്ട് യീൽഡ് വീണിട്ടും ഇന്നലെ സ്വർണം മുന്നേറ്റം മറന്നു. ഇന്ന് മുന്നേറ്റം നേടിയേക്കാം. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ ഫെഡ് റിസർവിന്റെ നിരക്കുയർത്തൽ ഭീഷണി ഇന്നലെ ക്രൂഡിലും ലാഭമെടുക്കലിന് വഴി വെച്ചു. 88 ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ വില്പന സമ്മർദ്ദ മേഖല.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com