ADVERTISEMENT

ബോണ്ട് യീൽഡ് മുന്നേറ്റം അമേരിക്കൻ ഫ്യൂച്ചറുകൾക്ക് ക്ഷീണമാണെങ്കിലും ഇക്കണോമിക് ഡേറ്റകളുടെ പിൻബലത്തിൽ ജാപ്പനീസ് വിപണിയും, ജിഡിപി വളർച്ച പ്രതീക്ഷയിൽ ചൈനീസ് വിപണിയും മുന്നേറി നിൽക്കുന്നത് ഇന്ത്യൻ വിപണിക്കു പ്രതീക്ഷയാണ്. ചൈനയുടെ ജിഡിപി കണക്കുകൾ ഇന്ന് ഏഷ്യൻ വിപണികളുടെ ഗതി നിയന്ത്രിക്കും. എന്നാൽ എസ്ജിഎക്സ് നിഫ്റ്റി 18200 പോയിന്റിന് താഴെ മാത്രമാണ്  വ്യാപാരം തുടരുന്നത്. 

വെള്ളിയാഴ്ച ടെസ്‌ലയുടെയും ആപ്പിളിന്റെയും പിന്തുണയിൽ ബോണ്ടിനൊപ്പം അമേരിക്കൻ സൂചികകൾ തിരിച്ചുവരവ് നടത്തിയത് ഏഷ്യൻ വിപണികൾക്ക് ഇന്ന്  അനുകൂലമായേക്കും. എങ്കിലും കഴിഞ്ഞ ആഴ്ച അമേരിക്കൻ വിപണിയുടെ ചലനങ്ങളെല്ലാം നിയന്ത്രിച്ച അമേരിക്കൻ ബോണ്ട് യീൽഡിന്റെ ചലനങ്ങൾ തന്നെയാവും അമേരിക്കൻ  വിപണിയുടെ ഗതി നിയന്ത്രിക്കുക. ജെപി മോർഗന്റെ മോശം റിസൾട്ടും, കോവിഡ് വ്യാപനവും അമേരിക്കൻ വിപണിയുടെ ആശങ്കകളാണ്. 

നിഫ്റ്റി 

വെള്ളിയാഴ്ച ഇന്ത്യൻ വിപണി അവസാന മണിക്കൂറുകളിൽ തിരിച്ചു കയറി നഷ്ട വ്യാപ്‌തി  കുറച്ചത് ഇന്ന് അനുകൂലമായേക്കും. വെള്ളിയാഴ്ച രണ്ടു പോയിന്റ് നഷ്ടത്തിൽ 18255 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 18140 പോയിന്റിലും, 18030 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 

മിഡ് ക്യാപ് ഐടി, മിഡ് ക്യാപ് ബാങ്കിങ് സെക്ടറുകളൂം റിയൽറ്റി, ഇൻഫ്രാ, മെറ്റൽ, ക്യാപിറ്റൽ ഗുഡ്സ്, ടെക്സ്റ്റൈൽ, ഫാർമ, ഫിനാൻഷ്യൽ സെക്ടറുകളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. റിലയൻസ്, ഐസിഐസിഐ ബാങ്ക് , ആക്സിസ് ബാങ്ക്, എസ്ബിഐ ബാങ്ക്, ഇൻഫി, എച്ച്ഡിഎഫ്സി ലൈഫ്, ക്രോംപ്ടൺ ഗ്രീവ്സ്, ഐആർസിടിസി, ഹിന്ദ് പെട്രോ, ജിഎംആർ ഇൻഫ്രാ, ടാറ്റ പവർ, മതേഴ്സൺ സുമി, വിപ്രോ, വോൾട്ടാസ്, ഓഎൻജിസി, ഓയിൽ ഇന്ത്യ, പവർ ഗ്രിഡ്, എൽ &ടി മുതലായ ഓഹരികളും ഇന്ന് റിസൾട്ടുകൾ പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

100 പോയിന്റ് നഷ്ടത്തിൽ 39370 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് എച്ച് ഡി എഫ് സി ബാങ്കിന്റെ റിസൾട്ടിന്മേൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 38100 പോയിന്റിലും, 37800 പോയിന്റിലും ബാങ്ക് നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുന്നു. 38600, 38800 പോയിന്റുകളിലാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസ്. 

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്ക് മുൻ വർഷത്തിൽ നിന്നും 13% നേട്ടത്തോടെ 18443 കോടി രൂപയുടെ പലിശ വരുമാനവും, 18% മുന്നേറി 10342 കോടി രൂപയുടെ അറ്റാദായവും  സ്വന്തമാക്കിയത് അനുകൂലമാണ്. കിട്ടാക്കട അനുപാതം മുൻ പാദത്തിൽ നിന്നും നേരിയ മികവ് കൈവരിച്ചത് ബാങ്കിനൊപ്പം മറ്റ് ബാങ്കിങ് ഓഹരികൾക്കും മുന്നേറ്റം നൽകിയേക്കാം. ഓഹരി മുന്നേറ്റ പ്രതീക്ഷയിലാണ്. അടുത്ത ലാഭമെടുക്കൽ ഓഹരിയിൽ അവസരമാണ്. 

ഇന്നത്തെ റിസൾട്ടുകൾ 

അൾട്രാ ടെക്ക് സിമന്റ്, എച്ച്എഫ്സിഎൽ, സൊണാറ്റ സോഫ്റ്റ്, തത്വ ചിന്തൻ ഫാർമ കെം, ടാറ്റ സ്റ്റീൽ ലോങ്ങ് പ്രോഡക്ട്സ്, ബൻസാലി എഞ്ചിനീയറിങ് പോളിമേഴ്‌സ്, ഏഞ്ചൽ വൺ, ടൈഗർ ലോജിസ്റ്റിക്സ്, മോസ്‌ചിപ്പ് ടെക് മുതലായ കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ക്രൂഡ് ഓയിൽ 

ഏഷ്യയിലെ ഉയരുന്ന ഓയിൽ ഉപഭോഗവും, അമേരിക്കയുടെ കുറയുന്ന എണ്ണ ശേഖരവും കണ്ട് മുന്നേറുന്ന ബ്രെന്റ് ക്രൂഡ് 88 ഡോളറിൽ വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു. ഓയിൽ ഓഹരികൾ മുന്നേറ്റ പ്രതീക്ഷയിലാണ്.

സ്വർണം 

ബോണ്ട് മുന്നേറുന്നത് സ്വർണത്തിന് ക്ഷീണമാണ്. ബോണ്ട് യീൽഡ് 1.81% കടന്ന് പോകാതിരുന്നാൽ സ്വർണത്തിന് അനുകൂലമാകും. 

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com