ഈ ക്രിപ്റ്റോ കറൻസികളുടെ പോക്ക് എങ്ങോട്ടാണ്?

BC
SHARE

എക്റ്റ (EKTA) എന്ന കുഞ്ഞൻ ക്രിപ്റ്റോയുടെ ഉയർച്ച നോക്കി (2.9 ബില്യൻ ശതമാനം) കണ്ണ് തള്ളിയിരിക്കുകയാണ് ക്രിപ്റ്റോ ലോകം കഴിഞ്ഞവാരം. യുവജനങ്ങളാണ് ഇതിൽ കൂടുതൽ നിക്ഷേപിക്കുവാൻ താല്പര്യപ്പെടുന്നതെന്നാണ് സൂചനയെങ്കിലും, കൃത്യമായ കണക്കുകൾ ഇല്ലാത്തത് സർക്കാരുകളെ കുഴപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ 10 കോടിയോളം ക്രിപ്റ്റോ കറൻസി നിക്ഷേപകരണ്ടെന്നാണ് ഒരു ഏകദേശ കണക്ക്. ക്രിപ്റ്റോ കറൻസി ബിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുവാൻ പോകുന്നുണ്ടെങ്കിലും ആര്, എവിടെ, എങ്ങനെ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുമെന്നത് കണ്ടുപിടിക്കുവാൻ ഒരു മാർഗ്ഗവുമില്ലാത്തതിനാൽ, ഇവക്കു നികുതി ഏർപ്പെടുത്തിയാൽ പോലും  എത്രത്തോളം ഫലപ്രദമാകുമെന്ന സംശയം സർക്കാരിനുണ്ട്. അതിനിടക്ക് ബിറ്റ് കോയിനിന്‌ ഉണ്ടാകുന്ന കുത്തനെയുള്ള ഇടിവും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതൽ ഉയർന്നതും, ആദ്യത്തെ നൂറു റാങ്കിൽപ്പെടുന്നതുമായ, എട്ട് ക്രിപ്റ്റോ കറൻസികളുടെ വിലനിലവാരം താഴെ കൊടുത്തിരിക്കുന്നു.17 ശതമാനം മുതൽ 50 ശതമാനം വരെയാണ് ഇവയുടെ മൂല്യം ഉയർന്നിരിക്കുന്നത്. 

table-crypto17-1-2022

English Summary : Crypto Currency Performance in Last week

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA