ADVERTISEMENT

അമേരിക്കൻ വിപണിയുടെ വീഴ്ചക്ക് പിന്നാലെ ഇന്ന് മിക്ക ഏഷ്യൻ വിപണികളും നഷ്ടത്തിൽ ആരംഭിച്ചത് ഇന്ത്യൻ വിപണിക്കും ആശങ്കയാണ്. ബോണ്ട് യീൽഡ് മുന്നേറ്റം തുടരുമ്പോഴും അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ പോസിറ്റീവ് സോണിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 18100 പോയിന്റിന് മുകളിൽ വ്യാപാരം തുടരുന്നു.

ബോണ്ട് യീൽഡ് & ഗോൾഡ് മാൻ സാക്‌സ് 

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഫെഡ് റിസേർവിന്റെ 2022 ലെ ആദ്യ പോളിസി മീറ്റിങ്ങിൽ തന്നെ പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന ധാരണ അമേരിക്കൻ ബോണ്ട് യീൽഡിനെ 1.81 % ൽ നിന്നും 1.87%ന് മുകളിലെത്തിച്ചത് ഇന്നലെ ടെക് ഓഹരികളുടെയും അമേരിക്കൻ വിപണിയുടെയും  തുടക്കം തന്നെ മോശമാക്കി.  പിന്നീട് ജെപി മോർഗന് പിന്നാലെ ഗോൾഡ് മാൻ സാക്‌സും നാലാം പാദ ഫലം മോശമാക്കിയത് ഫിനാൻഷ്യൽ സെക്ടറിനെയും കൂടി താഴെയെത്തിച്ചത് അമേരിക്കൻ വിപണിക്ക് വീണ്ടും പ്രഹരമായി മാറി. ക്രൂഡ് ഓയിൽ വില വർധനവിന്റെ മുന്നേറ്റത്തിൽ ചില എനർജി ഓഹരികളും, മൈക്രോ സോഫ്റ്റ് ഏറ്റെടുക്കുന്നതിന്റെ ആവേശത്തിൽ ആക്ടിവിഷൻ ബിസാർഡും മറ്റ് ഗെയിമിങ്  ഓഹരികളും മുന്നേറിയതൊഴിച്ചാൽ അമേരിക്കൻ വിപണിയുടെ പതനം പൂർണമായിരുന്നു.

മോർഗൻ സ്റ്റാൻലി, പി&ജി, നെറ്റ്ഫ്ലിക്സ് റിസൾട്ടുകൾ വിപണി കാത്തിരിക്കുന്നു. അമേരിക്കൻ ബോണ്ട് യീൽഡിന്റെ ചലനങ്ങൾ തന്നെയായിരിക്കും അടുത്ത ആഴ്ചയിലേക്ക് ലോക വിപണിയെ തന്നെയും നയിക്കുക. 1.90%ൽ താഴെ ബോണ്ട് യീൽഡ് ക്രമപ്പെടുകയും, ശേഷം തിരുത്തപ്പെടുകയും ചെയ്തേക്കാമെന്ന  പ്രതീക്ഷയിലാണ് വിപണി. ജർമൻ, ബ്രിട്ടീഷ് ഡേറ്റകളും യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

ഇന്നലെ നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് അമേരിക്കൻ ബോണ്ട് യീൽഡിന് പിന്നാലെ വീണ് തുടങ്ങിയ ഏഷ്യൻ വിപണികളുടെ സമ്മർദ്ദത്തിൽ മുന്നേറ്റം മറന്നു. പിന്നീട് വിദേശ- ആഭ്യന്തര ഫണ്ടുകളുടെ ലാഭമെടുക്കലിനും  അവസാന മണിക്കൂറിലെ പരിഭ്രാന്തികൾക്കുമൊടുവിൽ ഇന്ത്യൻ വിപണി ഒരു ശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 18113 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 18000 പോയിന്റിലും, 17900 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18300 പോയിന്റിന് മുകളിൽ 18400-18440 മേഖലയിലാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ്. 

ബാങ്കിങ്, ഫിനാൻസ്,ക്രൂഡ് ഓയിൽ പവർ, ഇൻഷുറൻസ്, മാനുഫാക്ച്ചറിങ്, ഇൻഫ്രാ, ഇ വി, ഷുഗർ സെക്ടറുകൾ ഇന്ന് മുന്നേറ്റം പ്രതീക്ഷിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ആക്സിസ് ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ്, പവർ ഗ്രിഡ്, ചോളാ ഫിൻ , കൊട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അൾട്രാ ടെക്ക് സിമന്റ്, അംബുജ സിമന്റ്, എൽ&ടി, ജെഎസ് ഡബ്ലിയു സ്റ്റീൽ, ബാൽറാംപുർ ചിനി, ടാറ്റ പവർ, ടാറ്റ മോട്ടോഴ്‌സ് മുതലായ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

38855 പോയിന്റ് വരെ മുന്നേറിയ ബാങ്ക് നിഫ്റ്റിയും ഇന്നലെ അവസാന മണിക്കൂറിലെ വില്പന സമ്മർദ്ദത്തിൽ വീണ് 5 പോയിന്റ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 37900 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ സപ്പോർട്ട്. 37600  പോയിന്റിലും ബാങ്ക് നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുന്നു. 38900 പോയിന്റ് കടന്നാൽ 39200 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ അടുത്ത റെസിസ്റ്റൻസ്. എച്ച്ഡിഎഫ്സി ബാങ്കും, ആക്സിസ് ബാങ്കും, എസ്ബിഐ യും ഇന്ന് ബാങ്ക് നിഫ്റ്റിയെ മുന്നിൽ നിന്നും നയിച്ചേക്കാം. 

റിസൾട്ടുകൾ 

ബജാജ് ഫിനാൻസ്, ടാറ്റ എൽഎക്സി, ഡിസിഎം ശ്രീ റാം, എൽ&ടി ടെക് മുതലായ കമ്പനികൾ ഇന്നലെ മികച്ച റിസൾറ്റുകൾ പുറത്ത് വിട്ടത് ഇന്ന് ഫിനാൻഷ്യൽ, ഷുഗർ സെക്ടറുകൾക്ക് അനുകൂലമാണ്. 

ബജാജ് ഓട്ടോ, ഐസിഐസിഐ ലൊംബാർഡ്, എൽ&ടി ഇൻഫോ ടെക്ക്, ജെഎസ്ഡബ്ലിയു എനർജി, സിയറ്റ് ഓഎഫ്എസ്എസ്, സിൻജീൻ ഇന്റർനാഷണൽ, ട്രൈഡന്റ് , ടാറ്റ കമ്മ്യൂണിക്കേഷൻസ്, സ്റ്റെർലൈറ്റ് ടെക്, റാലിസ് ഇന്ത്യ, തേജസ് നെറ്റ്വർക്ക്, നെൽകോ, ഓറിയന്റ് ഗ്രീൻ പവർ കമ്പനി, ജെഎസ്ഡബ്ലിയു ഇസ്പാറ്റ്, ആപ്ടെക്ക്, സിസിഎൽ പ്രോഡക്ട്സ് , മാസ്ടെക്ക്, സരിഗമ മുതലായ ഓഹരികൾ ഇന്ന് ഫലം പ്രഖ്യാപിക്കുന്നു. 

സ്വർണം 

ബോണ്ട് യീൽഡ്നൊപ്പം മുന്നേറാൻ ശ്രമിച്ചെങ്കിലും ഇന്നലെ സ്വർണം വീണ്ടും ക്രമപ്പെട്ടു. 1.88 % ലേക്ക് ഉയർന്ന ബോണ്ട് യീൽഡിന്റെ അടുത്ത ചലനം വിപണിക്കൊപ്പം സ്വർണത്തിന് വളരെ പ്രധാനമാണ്. 1800 ഡോളറിൽ രാജ്യാന്തര സ്വർണ വില ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 

ക്രൂഡ് ഓയിൽ 

വളരുന്ന ആഗോള എണ്ണ ആവശ്യകതയുടെയും, യുഎഇ  ഡ്രോൺ അക്രമണത്തിന്റെയും പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് 88 ഡോളർ കടന്നത് ഇന്ന് 90 ഡോളറും കടക്കാനായിട്ടാണെന്ന് തന്നെ വിപണി കരുതുന്നു. ഇന്നത്തെ അമേരിക്കൻ ക്രൂഡ് ഓയിൽ ഇൻവെന്ററി കണക്കുകൾ വീണ്ടും ക്രൂഡ് ഓയിൽ മുന്നേറ്റത്തിന് വഴി വെച്ചേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com