ADVERTISEMENT

അമേരിക്കൻ വിപണിക്കൊപ്പം ഏഷ്യൻ വിപണികളും ഇന്ന് വീണ്ടും ഒരു നഷ്ട തുടക്കത്തിലാണ്. അമേരിക്കൻ ബോണ്ട് യീൽഡ് വീണിട്ടും ഫെഡ് നിരക്കുയർത്തുമെന്ന ധാരണയിൽ അമേരിക്കൻ ഫ്യൂച്ചറുകളും റെഡ് സോണിൽ നിൽക്കുന്നത് രാജ്യാന്തര വിപണിക്ക് നിരാശയാണ്. എസ്ജിഎക്സ് നിഫ്റ്റി 17650 പോയിന്റിനും താഴെയാണ് വ്യാപാരം നടക്കുന്നത്.

ബോണ്ടിനൊപ്പം വീണ് അമേരിക്ക 

റെക്കോർഡ് ഉയരത്തിൽനിന്നും പിൻവാങ്ങിയ അമേരിക്കൻ ബോണ്ട് യീൽഡിന്റെ ഇറക്കത്തിൽ  മുന്നേറി വന്ന അമേരിക്കൻ സൂചികകൾ ഇന്നലെ  വീണ്ടും നേട്ടം കൈവിട്ട് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ജോബ്‌ലെസ്സ് ക്ലെയിം കണക്കുകൾ ഒമിക്രോൺ കാരണം കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് കാണിച്ചത് ഫെഡ് റിസേർവിനെ തത്കാലം റേറ്റ് ഉയർത്തലിൽ  നിന്നും തടഞ്ഞേക്കുമെന്ന് ചിന്തിച്ച് മുന്നേറിയ അമേരിക്കൻ വിപണിയിൽ പിന്നീട് പണപ്പെരുപ്പവും, വർദ്ധിക്കുന്ന ക്രൂഡ് ഓയിൽ വിലയും, നെറ്റ്ഫ്ലിക്സിന്റെ ഗൈഡൻസ് മോശമായതും വില്പനക്ക് തുടക്കമിട്ടു. 

നാസ്ഡാക് 1.30 % വീണ് ആറു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത് അമേരിക്കൻ വിപണിയുടെ ഇന്നലത്തെ ചാഞ്ചാട്ട നിലയെ കാണിക്കുന്നു. ഫെഡറൽ റിസർവിന്റെ അടുത്ത ആഴ്ചയിലെ പ്രഖ്യാപനങ്ങൾക്ക് ശേഷമല്ലാതെ അമേരിക്കൻ വിപണി സ്ഥിരത കാണിക്കില്ലെന്ന് തന്നെ കരുതുന്നു. 

നിഫ്റ്റി 

രാജ്യാന്തര വിപണിയിലെ ക്ഷീണത്തിനൊപ്പം ഒരു പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി പിന്നീട് വിദേശ ഫണ്ടുകളുടെ 4679 കോടി രൂപയുടെ വില്പനയുടെ കൂടി ആഘാതത്തിൽ ഇന്നലെ വീണ്ടും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അവസാന മണിക്കൂറിലെ ആദായ വാങ്ങലിൽ അര ശതമാനത്തിന് മുകളിൽ തിരിച്ചു വിപണി കയറിയത് ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായേക്കും. 17750 പോയിന്റിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റിയുടെ ഇന്നത്തെ സപ്പോർട്ട് 17600 പോയിന്റിലും, രണ്ടാം സപ്പോർട്ട് 17450  പോയിന്റിലുമാണ്. 17900, 18000 പോയിന്റുകളിൽ നിഫ്റ്റി ഇന്ന് റെസിസ്റ്റൻസും പ്രതീക്ഷിക്കുന്നു. 

ഇന്നലെ നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ച മെറ്റൽ, റിയൽറ്റി സെക്ടറുകൾക്കൊപ്പം ബാങ്കിങ്, ഫിനാൻഷ്യൽ, ഇൻഫ്രാ, സിമന്റ്, പെയിന്റ്, പവർ, എഫ്എംസിജി  സെക്ടറുകളും ഇന്ന് തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, പവർ ഗ്രിഡ് , ഗെയിൽ നാഷണൽ അലുമിനിയം, വോൾട്ടാസ്, ഡിക്‌സൺ, സീമെൻസ്, പോളി ക്യാബ്, ജെഎസ് ഡബ്ലിയു സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ എൽഎക്സി, ശോഭ, പ്രസ്റ്റീജ് മുതലായ ഓഹരികളും മുന്നേറിയേക്കാം. 

ബാങ്ക് നിഫ്റ്റി 

37600 പോയിന്റിനും താഴെ പോയ ശേഷം 190  പോയിന്റ്റ് നഷ്ടത്തിൽ 37850 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 37550 പോയിന്റിലും, 37300 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 38000 പോയിന്റ് കടക്കാനായാൽ 38200, 38500 പോയിന്റുകളിലാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസ്. 

ഇന്നത്തെ റിസൾട്ടുകൾ 

റിലയൻസ്, ജെഎസ്ഡബ്ലിയു സ്റ്റീൽ, ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, സിഎസ്ബി, ഗ്ലാൻഡ് ഫാർമ, ഹെറിറ്റേജ് ഫുഡ്സ്, ഹിന്ദ് സിങ്ക്, ഐഡിയ, ഐഡിബിഐ ബാങ്ക്, ഐനോക്‌സ് ലെഷർ, എൽ&ടി ഫിനാൻസ്, കജാറിയ, പോളി ക്യാബ്‌സ്, പിവിആർ, സുപ്രിയ ലൈഫ് ടയൻസ്, ഓറിയന്റൽ അരോമാറ്റിക്സ്, സുപ്രീം പെട്രോകെം, 20 മൈക്രോൺസ്, മാക്സ് വിൽ, പൊന്നി ഈറോഡ്, മുതലായ കമ്പനികൾ ഇന്ന് റിസൾട്ട് പ്രഖ്യാപിക്കുന്നു. 

നാളത്തെ റിസൾട്ടുകൾ 

ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ശേഷസായീ പേപ്പർ, വക്രാൻകീ, വർദ്ധമാൻ ടെക്‌സ്‌റ്റൈൽസ്, ശാരദ ക്രോപ്കെം, സംഗം ഇന്ത്യ മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

ഏഴു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ക്രൂഡ് ഓയിൽ വില അപ്രതീക്ഷിതമായ അമേരിക്കൻ എണ്ണ ശേഖര വർദ്ധനവിനെ തുടർന്ന് ഇന്നലെയും ലാഭമെടുക്കലിൽ വീണു. 90 ഡോളറിലെ ബ്രെന്റ് ക്രൂഡിന്റെ കടമ്പ ശക്തമാക്കുകയാണ്.  

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് 1.80 % നും താഴെ പോന്നത് രാജ്യാന്തര സ്വർണ വില വീണ്ടും 1840 ഡോളറിലെക്കെത്തിച്ചു. 1850 ഡോളർ കടന്നാൽ  ഇനിയും മുന്നേറ്റം തുടരും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com