ADVERTISEMENT

അമേരിക്കൻ ഓഹരി വിപണിയിലെ കുതിപ്പിൽ നിന്ന് നേട്ടമെടുക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അതിന് രണ്ട് പ്രധാന മാർഗങ്ങളാണുള്ളത്. ഒന്നുകിൽ അമേരിക്കൻ ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാം. അല്ലെങ്കിൽ മ്യൂച്ചൽഫണ്ടുകളിലോ ഇടിഎഫുകളിലോ നിക്ഷേപിച്ച് പരോക്ഷമായി അമേരിക്കൻ വിപണിയുടെ നേട്ടമെടുക്കാം. ഇന്ത്യൻ നിക്ഷേപകര്‍ അമേരിക്കന്‍ ഓഹരികളിലും ഇടിഎഫുകളിലും റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌ക്കീം പ്രകാരമാണ് നിക്ഷപിക്കേണ്ടത്. 

നേരിട്ടുള്ള നിക്ഷേപത്തിനായി ഇന്ത്യയിലോ അല്ലെങ്കിൽ അമേരിക്കയിലോ ഉള്ള ബ്രോക്കർ മുഖേന ഒരു ഓവർസീസ് ട്രേഡിങ് അക്കൗണ്ട് തുടങ്ങുക.

അമേരിക്കൻ സ്റ്റോക്ക് ബ്രോക്കര്‍മാർ

ഇന്ത്യയിലുള്ള നിരവധി ബ്രോക്കർമാർ അമേരിക്കൻ സ്റ്റോക്ക് ബ്രോക്കര്‍മാരുമായി ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ട്. അവർ നിങ്ങളുടെ ഇടനിലക്കാരായി പ്രവർത്തിക്കും. ഇതിന് സഹായകരമായ വിവിധ ആപ്പുകളും മറ്റും ലഭ്യവുമാണ്.

ആവശ്യമായ രേഖകൾ നൽകിയാൽ അവർ നിങ്ങൾക്കായി അക്കൗണ്ടു തുടങ്ങും. ഏത് നിക്ഷേപമാണ് നടത്തേണ്ടത്, എത്ര ഇടപാടുകൾ നിങ്ങൾക്ക് നടത്താം എന്നൊക്കെയുള്ള കാര്യങ്ങൾ വ്യക്തമായി ചോദിച്ചു മനസിലാക്കേണ്ടതുണ്ട്. അമേരിക്കൻ ഡോളറിലേയ്ക്കുള്ള കൺവേർഷൻ ചാർജ്, നിക്ഷേപ ഫീസ് ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് നിക്ഷേപം ചെലവേറിയ കാര്യമാണോ എന്ന് ആദ്യം തന്നെ ധാരണയുണ്ടാക്കണം. അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് തന്നെ ഇത്തരം കാര്യങ്ങളെല്ലാം കൃത്യമായി വിലയിരുത്തണം. ഇന്ത്യയിൽ സാന്നിധ്യമുള്ള വിദേശ ബ്രോക്കർമാർ മുഖേനയും അക്കൗണ്ടാരംഭിക്കാം. ഇവിടെയും ഫീസും മറ്റും അക്കൗണ്ട് തുടങ്ങുന്നതിനു മുന്നേ തന്നെ മനസിലാക്കിയിരിക്കണം. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിരുന്നു കൊണ്ട് അമേരിക്കൻ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനുമുമ്പ് വേണ്ട ഗവേഷണമൊക്കെ നടത്തി മാത്രമേ ബ്രോക്കറെ തിരഞ്ഞെടുക്കാവു.

ഇവയ്‌ക്കൊപ്പം തന്നെ നിക്ഷേപത്തിന്റെ ലക്ഷ്യം എന്തെന്ന കണക്കു കൂട്ടലുകള്‍ കൂടി ഇവിടെ നിര്‍ബന്ധമായും ഉണ്ടാകണം. കാരണം ഏതു നിക്ഷേപം നടത്തുമ്പോഴും അതിനു പിന്നില്‍ കൃത്യമായൊരു സാമ്പത്തിക ലക്ഷ്യം ഉണ്ടാകണം. അത് ആഭ്യന്തര വിപണികളിലെ നിക്ഷേപമാണെങ്കിലും വിദേശ വിപണികളിലെ നിക്ഷേപമാണെങ്കിലും ബാധകമാണ്.

നിക്ഷേപത്തിന്റെ ലക്ഷ്യം

ഇക്കാര്യങ്ങളിൽ എന്തൊക്കെ ചെയ്യണമെന്നറിയേണ്ടേ? മനോരമ ഓൺലൈനും വെസ്റ്റഡ് ഫിനാൻസും ചേർന്നൊരുക്കുന്ന 2022 ൽ അമേരിക്കൻ ഓഹരികളിലൂടെ നിക്ഷേപം വൈവിധ്യവൽക്കരിക്കാം എന്ന വെബിനാറിൽ നിങ്ങൾക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് വിശദമായറിയാം, സംശയങ്ങൾ ദുരീകരിക്കാം. ജനുവരി 27 വ്യാഴാഴ്ച വൈകിട്ട് 4 മുതൽ 5 വരെയുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. വെസ്റ്റഡ്  ഫിനാൻസിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ വീരം ഷാ, വെസ്റ്റഡ് ഫിനാൻസ് ലീഡ് ജോവിൽ വിൽസൺ എന്നിവർ വെബിനാർ നയിക്കും.

English Summary: Manorama Online Vested Finance Webinar on January 27th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com