ADVERTISEMENT

ക്രിപ്റ്റോ കറൻസികളുടെ കുത്തനെയുള്ള ഇടിവ് ലോകമാസകലമുള്ള നിക്ഷേപകരെ ഭീതിയിലാഴ്ത്തിയ വാരമാണ് കഴിഞ്ഞുപോയത്. അപകട സാധ്യത കൂടുതലുള്ള നിക്ഷേപക ആസ്തികളിൽനിന്നും പണം പിൻവലിക്കുന്ന പ്രവണത കഴിഞ്ഞ ഒരു മാസമായി ആഗോളതലത്തിൽ  തുടരുകയാണ്. ബിറ്റ് കോയിൻ അതിന്റെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും, 45 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതിനിടക്ക് റഷ്യയിൽ ക്രിപ്റ്റോ ഖനനത്തിനും, വ്യാപാരത്തിനും നിരോധനം ഏർപ്പെടുത്താൻ പോകുന്നുവെന്ന  റിപ്പോർട്ടുകളുമുണ്ട്. ഇതിനിടക്കും ആഗോള വ്യാപാര ഭീമന്മാർ  ക്രിപ്റ്റോയിലേക്ക് പണമിടപാടുകൾ   മാറ്റുന്നതിനെക്കുറിച്ചുള്ള വാർത്തകളും വരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിൽ  കൂടുതൽ ഉയർന്നതും, ആദ്യത്തെ നൂറു റാങ്കിൽപ്പെടുന്നതുമായ  ക്രിപ്റ്റോകറൻസികളുടെ വിലനിലവാരം താഴെ കൊടുത്തിരിക്കുന്നു. 0.01 ശതമാനം    മുതൽ 0.08 ശതമാനം വരെ മാത്രമാണ് ഇവയുടെ മൂല്യം ഉയർന്നിരിക്കുന്നത്. സാധാരണയായി കോയിൻ മാർക്കറ്റ് ക്യാപ് എന്ന വെബ്സൈറ്റിൽ കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ ഉയർന്ന ക്രിപ്റ്റോകറൻസികളുടെ പട്ടികയിൽ ഒരുപാട് ക്രിപ്റ്റോ കറൻസികൾപ്പെടാറുണ്ടെങ്കിലും ഇന്ന് ആകെ 5 ക്രിപ്റ്റോ കറൻസികൾ മാത്രമേ ഇതിൽ ഉൾപ്പെട്ടിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. അതിൽത്തന്നെ വിലകളുടെ ഉയർച്ച നിസാരമാണ്. പലപ്പോഴും 250 ശതമാനം വരെയൊക്കെ ഉയർച്ച രേഖപ്പെടുത്തിയിരുന്നിടത്താണ് ഇതെന്നതും ശ്രദ്ധേയം. 

table-crypto-24-1-2022

English Summary : Price Range of Crypto Currency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com