ADVERTISEMENT

ഫെഡ് പ്രഖ്യാപനങ്ങളോടെ പിൻവാങ്ങിയ അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും നഷ്ട തുടക്കം സ്വന്തമാക്കി. ബോണ്ട് യീൽഡ് മുന്നേറ്റം അമേരിക്കൻ ഫ്യൂച്ചറുകളെയും താഴെ നിർത്തി. എസ്ജിഎക്സ് നിഫ്റ്റി 17000 പോയിന്റിനടുത്തേക്കിറങ്ങി. 

ഫെഡ് മാർച്ചിൽ നിരക്കുയർത്തിയേക്കും

മൈക്രോ സോഫ്റ്റിന്റെ മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ മുൻ ദിവസത്തെ നഷ്ടങ്ങൾ കുടഞ്ഞെറിഞ്ഞ് ഇന്നലെ മുന്നേറ്റത്തോടെ ആരംഭിച്ച അമേരിക്കൻ വിപണി ഫെഡ് പ്രഖ്യാപനങ്ങളോടെ വീണു പോയി. ഇത്തവണയും നിരക്കുകൾ ഉയർത്താതെ വിട്ടെങ്കിലും മാർച്ചിലെ മീറ്റിങ്ങിൽ സാഹചര്യങ്ങൾ അപഗ്രഥിച്ച ശേഷം നിരക്കുയർത്തൽ പരിഗണിക്കുമെന്നും, അമേരിക്കൻ കേന്ദ്ര ബാങ്ക് കമ്മിറ്റിയൊന്നാകെ നിരക്കുയർത്തലിന് അനുകൂലമാണെന്നുമുള്ള ജെറോം പവലിന്റെ പ്രസ്താവനയിൽ വിപണി നേട്ടങ്ങൾ കൈവിട്ടു. അമേരിക്കയുടെ പണപ്പെരുപ്പം 7 % വാർഷിക നിരക്കിൽ മുന്നേറുമ്പോളും ഫെഡിന് വ്യക്തമായ പ്രതിരോധപദ്ധതികളില്ലാത്തതും, പണപ്പെരുപ്പ വർദ്ധനവിന് കാരണമായി ഫെഡ് വിതരണ ശ്രംഖലയിലെ കടമ്പകൾ ചൂണ്ടിക്കാട്ടുന്നതും, ഈ വര്ഷമവസാനത്തോടെ പണപ്പെരുപ്പം സ്വാഭാവികമായും വീണു തുടങ്ങുമെന്നും ഫെഡ് കരുതുന്നതും വിപണിയുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. പലിശ ഉയർത്തൽ പ്രതീക്ഷയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും 1.84 %ലേക്ക് മുന്നേറി. 

വിതരണ തടസങ്ങൾക്കിടയിലും ടെസ്‌ല മികച്ച റിസൾറ്റ് പ്രഖ്യാപിച്ചെങ്കിലും വളർച്ചശോഷണം പ്രശ്നമായേക്കും. ആപ്പിൾ , വിസ, മാസ്റ്റർ കാർഡ് മുതലായ റിസൾട്ടുകളും, ജോബ് ഡേറ്റയും ഇന്ന് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

അഞ്ചു ദിവസത്തെ വീഴ്ചക്ക് ചൊവ്വാഴ്ച ഷോർട് കവറിങ്ങിന്റെ കൂടി പിൻബലത്തിൽ വിരാമമിട്ട ഇന്ത്യൻ വിപണി മികച്ച റിസൾട്ടുകളുടെ കൂടി പിൻബലത്തിൽ  വിദേശ ഫണ്ടുകളുടെ വില്പനക്കിടയിലും മുന്നേറ്റ പ്രതീക്ഷയിലാണ്.  തിങ്കളാഴ്ച വരെ അഞ്ചു ശതമാനത്തിലേറെ വീണ നിഫ്റ്റി ഇന്ന് 16940  പോയിന്റിലും 16700 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു.17550 പോയിന്റിലും, 17800 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

ഇൻഫ്രാ, ബാങ്കിങ്, സിമന്റ്, മെറ്റൽ, ക്രൂഡ്, എഫ്എംസിജി, ഓട്ടോ, ഫാർമ സെക്ടറുകൾ മുന്നേറിയേക്കാം. ഐടി സെക്ടറും  ഇന്ന് മുന്നേറ്റ പ്രതീക്ഷയിലാണ്. ആക്സിസ് ബാങ്ക്, എസ്ബിഐ, ഇൻഫോസിസ്, റിലയൻസ്, ടിസിഎസ്, മഹിന്ദ്ര, മാരുതി, വേൾപൂൾ, ഇൻഡസ് ടവർ, എസ്ആർഎഫ്, എച്ച്എഎൽ, ഏഷ്യൻ പെയിന്റ്, കണ്ടെയ്നർ കോർപറേഷൻ, വിപ്രോ, ബജാജ് ഫിനാൻസ്, പോളി ക്യാബ്‌സ്, കെപിഐടി, ഗ്രീൻ പാനൽ, എൽ&ടി, ശോഭ മുതലായവ ശ്രദ്ധിക്കുക. 

ബാങ്ക് നിഫ്റ്റി 

രണ്ടു ശതമാനം മുന്നേറി 37706 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 37000 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 38200 പോയിന്റിലും 38600 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. ആക്സിസ് ബാങ്കും, എസ്ബിഐയും മുന്നേറ്റം തുടരുമ്പോൾ വിദേശ ഫണ്ടുകളുടെ വില്പന എച്ച്ഡിഎഫ്സി ബാങ്കിന് തടസ്സമായേക്കും.

എഫ്&ഓ ക്ലോസിങ് 

എഫ്&ഓ ക്ലോസിങ് ദിനമായ ഇന്നും ഷോർട്ട് കവറിങ് ഇന്ത്യൻ വിപണിയുടെ രക്ഷക്കെത്തിയേക്കാം. 

ബജറ്റ് വാങ്ങലുകൾ 

ഫെബ്രുവരി ഒന്നിലെ ബജറ്റ് മുന്നിൽ കണ്ട് നിക്ഷേപം ആരംഭിച്ചേക്കാവുന്നതും ഇൻഫ്രാ, സിമന്റ്, മെറ്റൽ, ഫാർമ, മാനുഫാക്ച്ചറിങ്, ക്യാപിറ്റൽ ഗുഡ്സ്, പൊതു മേഖല, ഈവി, പവർ, റിയൽറ്റി  ഓഹരികൾക്ക് മുന്നേറ്റം നൽകിയേക്കാം. 

റിസൾട്ടുകൾ 

ഭെൽ, പിഎൻ ബി, കാനറാ ബാങ്ക്, കോൾഗേറ്റ്, അരവിന്ദ്, കോഫോർജ്, ബിർള സോഫ്റ്റ്, ഷാലെറ്റ് ഹോട്ടൽ, ഇൻഡസ് പവർ, ലോറസ് ലാബ്സ്, ഡാൽമിയ ഭാരത്, എൽഐസി ഹൗസിങ്, മഹിന്ദ്ര ലോജിസ്റ്റിക്, മോത്തിലാൽ ഒസ്വാൾ, സിജി പവർ, പിഎസ്പി  പ്രോജെക്ടസ്, റൂട്ട് മൊബൈൽ, നിപ്പോൺ ലൈഫ്, ടിസിഐ, ജിഎംഡിസി മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഐപിഓ 

അദാനിയുടെയും വിൽമറിന്റെയും കൂട്ടു സംരംഭമായ അദാനിവിൽമർ എന്ന എഫ്എംസിജി കമ്പനിയുടെ ഐപിഓ ഇന്ന്  ആരംഭിക്കുന്നു. 1999 ൽ ആരംഭിച്ച കമ്പനി പലവ്യഞ്ജനങ്ങൾ പല ബ്രാൻഡുകളിൽ വിപണനം നടത്തുന്നു. 218 -230 രൂപയാണ് ഓഹരിയുടെ വില.

സ്വർണം 

അമേരിക്കൻ ഫെഡ് മാർച്ചിൽ നിരക്കുകൾ ഉയർത്തിയേക്കാമെന്ന ധാരണ ബോണ്ട് യീൽഡിന് മുന്നേറ്റം നൽകിയത് സ്വർണത്തിന് വീണ്ടും തിരുത്തൽ നൽകി. 1816 ഡോളറിലേക്ക് വീണ സ്വർണം 1808 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ എണ്ണ ശേഖരത്തിൽ വർദ്ധനവ് ഉണ്ടായെങ്കിലും ഉക്രൈൻ പ്രതിസന്ധിയുടെ പിൻബലത്തിൽ ക്രൂഡ് ഓയിൽ വില മുന്നേറുന്നത് ശ്രദ്ധിക്കുക. ഡബ്ലിയുടിഐ എണ്ണ 87 ഡോളറിലേക്ക് കയറി.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com