ADVERTISEMENT

രൂപയും ഡോളറുമായുള്ള വിനിമയ മൂല്യത്തിന് അനുസരിച്ച് ഇന്ത്യക്കാര്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചു സ്വന്തമാക്കുന്ന നേട്ടത്തിന്റെ തോതിലും വ്യത്യാസമുണ്ടാകുന്നതു സ്വാഭാവികം. അതിനു പുറമെ പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ് വിദേശ നാണ്യ വിനിമയത്തിനായി വേണ്ടി വരുന്ന ചെലവുകള്‍.  ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെ ഓഹരി വിപണി നിക്ഷേപത്തിനായി പണം അയക്കുന്ന ചെലവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിനിമയത്തിനായുള്ള പ്രത്യക്ഷവും പരോക്ഷവുമായ ചാര്‍ജുകളാണ്. 

കുറഞ്ഞ നിരക്കിലെ ഫീസ്

ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടില്‍ രൂപയിലുള്ള പണം അമേരിക്കയിലുള്ള ബ്രോക്കറേജ് അക്കൗണ്ടിലേക്ക് ഡോളറിലാക്കി അയക്കുകയാണ് ഇവിടെ ചെയ്യുന്നത്.  ഇതിനു ബാങ്കുകള്‍ വിനിമയ ഫീസ് ഈടാക്കും. ഇവിടെ നേട്ടമുണ്ടാക്കാന്‍ രണ്ടു രീതികള്‍ പ്രയോജനപ്പെടുത്താം. നിങ്ങളുടെ ബ്രോക്കിങ് സ്ഥാപനവുമായി സഹകരണമുള്ള ബാങ്കുകളില്‍ നിന്നു പണം കൈമാറ്റം ചെയ്യുകയാണെങ്കില്‍ കുറഞ്ഞ നിരക്കിലെ ഫീസുകളാവും പലപ്പോഴും ലഭ്യമാകുക. ഇതേ രീതിയില്‍ ബ്രോക്കിങ് സ്ഥാപനവുമായി സഹകരണമുള്ള വിദേശ നാണ്യ വിനിമയ സ്ഥാപനങ്ങളേയും നിങ്ങള്‍ക്കു കണ്ടെത്താനാവും.

ഒളിച്ചിരിക്കുന്ന ചാര്‍ജുകള്‍

ഇങ്ങനെ കുറഞ്ഞ വിനിമയ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. കുറഞ്ഞ ഫീസ് മാത്രം ഈടാക്കുന്ന ഈ സ്ഥാപനങ്ങള്‍ വിനിമയ നിരക്ക് മറ്റു സ്ഥാപനങ്ങള്‍ നല്‍കുന്ന അതേ തോതിലോ അതിനും മികച്ച രീതിയിലോ നല്‍കുന്നുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്.  കുറഞ്ഞ ഫീസ് ഈടാക്കി അവിടെ നല്‍കുന്ന ആനുകൂല്യം വിനിമയ നിരക്കിലൂടെ നിങ്ങളില്‍ നിന്ന് പരോക്ഷമായി തിരിച്ചു പിടിക്കുന്നില്ല എന്ന് ഉറപ്പാക്കണം. അതുപോലെ മറ്റ് ഒളിച്ചിരിക്കുന്ന ചാര്‍ജുകള്‍ ഇല്ലെന്നും ഉറപ്പാക്കണം. 

തിരികെ പണം കൊണ്ടു വരുന്ന സാഹചര്യത്തില്‍ എന്തു നിരക്കുകള്‍ നല്‍കേണ്ടി വരും എന്നതും തുടക്കത്തില്‍ തന്നെ മനസിലാക്കിയിരിക്കണം. ഡോളറില്‍ നിന്ന് രൂപയിലേക്ക് മാറ്റി ഇന്ത്യയിലെ അക്കൗണ്ടില്‍ വരവു വെക്കുമ്പോള്‍ എന്തൊക്കെ ചെലവുകള്‍ വരും എന്നതാണ് ഇവിടെ മനസിലാക്കേണ്ടത്.ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇന്ന് വൈകിട്ട് 4 മണിക്ക് മനോരമ ഓൺലൈനും വെസ്റ്റഡ് ഫിനാനൻസും ചേർന്ന് നടത്തുന്ന '2022 ൽ അമേരിക്കൻ ഓഹരികളിലൂടെ നിക്ഷേപം വൈവിധ്യവൽക്കരിക്കാം' എന്ന വെബിനാറിലൂടെ അറിയാം

English Summary : Manorama Online and Vested Finance Webinar on US Stock Market Investing is Today at 4pm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com