ADVERTISEMENT

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. ഓഹരി വിപണിയിലെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച്‌  നിക്ഷേപകർക്ക് അവബോധമുണ്ടാക്കുവാനാണ് 'Saa₹thi' എന്ന ആപ്പിലൂടെ ഉദ്ദേശിക്കുന്നത്. കെ വൈ സി സമർപ്പിക്കേണ്ട കാര്യങ്ങൾ, ഓഹരി വ്യാപാരവും, കൈമാറ്റവും, ഓഹരി വിപണിയിലെ പുതിയ വാർത്തകൾ, നിക്ഷേപകരുടെ പരാതികൾ പരിഹരിക്കുവാനുള്ള സംവിധാനങ്ങൾ എന്നിവയും ആപ്പിലുണ്ടാകും. ചുരുക്കി പറഞ്ഞാൽ, നിക്ഷേപകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ ഇത് ഹിന്ദിയിലും, ഇംഗ്ലീഷിലും ലഭ്യമാണ്. ഓഹരി വിപണിയിലെ ചതിക്കുഴികളെക്കുറിച്ച്‌  പുതിയ നിക്ഷേപകർക്ക് അത്ര പരിചയമില്ലാത്തതിനാൽ സെബി പോലുള്ള ആധികാരികമായ സ്ഥാപനങ്ങളിൽനിന്നുള്ള  ഇത്തരം ആപ്പുകളെ ആശ്രയിക്കുന്നത് നല്ലതായിരിക്കും. ഗൂഗിൾ പ്ലേ സ്റ്റോറില്നിന്നോ, ആപ്പ് സ്റ്റോറില്‍ നിന്നോ ഇത് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. ചെറുപ്പക്കാർ കൂടുതൽ മൊബൈൽ ഉപയോഗിച്ചാണ് ഓഹരി വ്യാപാരം ചെയ്യുന്നത് എന്നതുകൊണ്ട് ഇത്തരം ആപ്പുകളിലൂടെ സംശയങ്ങൾ തീർക്കുവാനും എളുപ്പമാണ്.

English Summary : SEBI Launched a Mobile App to Learn about Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com