ADVERTISEMENT

അമേരിക്കൻ വിപണി ടെസ്‌ലക്കും, ഇന്റെലിനുമൊപ്പം വീണ് പോയെങ്കിലും ആപ്പിളിന്റെ മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ അമേരിക്കൻ ഫ്യൂച്ചറുകളും, ഏഷ്യൻ വിപണികളും നേട്ടത്തിൽ വ്യാപാരം ആരംഭിച്ചത് ഇന്ന് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. എസ്ജിഎക്സ് നിഫ്റ്റി 17100 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. 

ആപ്പിളിന്റെ മികച്ച റിസൾട്ട്  

ഇന്നലെ അമേരിക്ക1984 ന് ശേഷമുള്ള ഏറ്റവും വലിയ ജിഡിപി വളർച്ച നിരക്കായ 6.9 % കുറിച്ച ശേഷം അമേരിക്കൻ വിപണി മുന്നേറ്റത്തോടെ തുടങ്ങിയെങ്കിലും പിന്നേീട നേട്ടം കൈവിട്ടു. എങ്കിലും അമേരിക്കൻ വിപണിയുടെ ക്ളോസിങ്ങിന് ശേഷം വന്ന ആപ്പിളിന്റെ മികച്ച റിസൾട്ട് ഇന്ന് ലോക വിപണിക്കും അമേരിക്കൻ വിപണിക്കും അനുകൂലമായേക്കും. ചിപ്പ് ക്ഷാമത്തെയും മറികടന്ന് പുതിയ ഐഫോൺ-13ന്റെ വില്പനയുടെ പിൻബലത്തിലാണ് ആപ്പിൾ വിപണിയുടെ പ്രതീക്ഷകൾ കാത്തത്. 

എണ്ണ കമ്പനിയായ ഷെവ്‌റോണിന്റെ റിസൾട്ടും, കൺസ്യൂമർ സ്‌പെൻഡിങ്, പേർസണൽ ഇൻകം, പിസിഇ ഇൻഫ്‌ളേഷൻ കണക്കുകളും ഇന്ന് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. സ്പാനിഷ്, ജർമൻ, ഫ്രഞ്ച് ജിഡിപി കണക്കുകളും ഇന്ന് യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. 

നിഫ്റ്റി 

ഇന്നലെ ഇന്ത്യൻ വിപണിയും ഒരു ഗ്യാപ് ഡൗൺ ആരംഭം സ്വന്തമാക്കിയെങ്കിലും ബാങ്കിങ്, ഓട്ടോ സെക്ടറുകളുടെ പിൻബലത്തിൽ നഷ്ടം കുറച്ചു. നിഫ്റ്റി ഇന്നും 16860 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 16700 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ മേഖല. 17300 പോയിന്റിലും, 17450 പോയിന്റിലും നിഫ്റ്റി ഇന്ന് റെസിസ്റ്റൻസ് പ്രതീക്ഷിക്കുന്നു. 

ബാങ്കിങ്, ഓട്ടോ സെക്ടറുകൾ ഇന്നും ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചേക്കും. ആപ്പിളിന്റെ മികച്ച റിസൽട്ട് ടെക് ഓഹരികൾക്കും അനുകൂലമാണ്. ഇൻഫ്രാ, സിമന്റ്, മെറ്റൽ, പൊതു മേഖല, ഫാർമ, ഫിനാൻഷ്യൽ, ടെക്സ്റ്റൈൽ ഓഹരികളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ആക്സിസ് ബാങ്ക്, എസ്ബിഐ, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി, ഗ്രാസിം, മക് ഡവൽ, ഓഎൻജിസി, വേദാന്ത, എബിഎഫ്ആർ എൽ, ഇന്ത്യ മാർട്ട്, ടിസിഎസ്, ഇൻഫി,ഐസിഐസിഐ ബാങ്ക്, ഫെഡറൽ ബാങ്ക്, കാനറാ ബാങ്ക്, ആർഇസി, ഹിൻഡാൽകോ, പോളി ക്യാബ്‌സ്, കെപി ആർ മിൽസ് മുതലായ ഓഹരികൾക്ക് മുന്നേറ്റ പ്രതീക്ഷയുണ്ട്. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 275 പോയിന്റുകൾ മുന്നേറി 38000 പോയിന്റിന് തൊട്ടടുത്ത് വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 37400 പോയിന്റിലും 36800 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 38400 പോയിന്റിലും 38800 പോയിന്റിലും ബാങ്ക് നിഫ്റ്റി ഇന്ന് വില്പന സമ്മർദ്ദവും നേരിട്ടേക്കാം. 

വിദേശ ഫണ്ടുകൾ മടങ്ങുന്നു 

വിദേശ ഫണ്ടുകൾ വീണ്ടും 6000 കോടിയിൽ പരം രൂപയുടെ വില്പന ഇന്നലെയും നടത്തിയതും ഇന്നലത്തെ ഇന്ത്യൻ വിപണിയുടെ ഗ്യാപ് ഡൗൺ ആരംഭത്തിന് കാരണമാണ്. ഈ ആഴ്ച മാത്രം 17000 കോടി രൂപയുടെ അധിക വിൽപ്പനയാണ് വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ നടത്തിക്കഴിഞ്ഞത്. 

യൂണിയൻ ബജറ്റ് 

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന 2022-2023 യൂണിയൻ ബജറ്റ് മുൻ നിർത്തിയുള്ള വാങ്ങലും ഇന്ന് മുതൽ വിപണി പ്രതീക്ഷിക്കുന്നു. ഇൻഫ്രാ, സിമന്റ്, മെറ്റൽ, ടെക്സ്റ്റൈൽ, ഹോട്ടൽ, ഹോസ്പിറ്റാലിറ്റി, പവർ, ഈവി, ചെറുകിട സെക്ടറുകൾ പ്രതീക്ഷയിലാണ്.

റിസൾട്ടുകൾ

കൊട്ടക് മഹിന്ദ്ര ബാങ്ക്, എൽ&ടി, ഡോക്ടർ റെഡീസ്, ബ്രിട്ടാനിയ, വേദാന്ത, അതുൽ, എയു സ്‌മോൾ ഫിനാൻസ് ബാങ്ക്, ബിഇഎൽ, ബജാജ് ഹെൽത്ത്, സെൻട്രൽ ബാങ്ക്, ചമ്പൽ ഫെർട്ടിലൈസർ, ക്രോമ്പ്ടൺ, ദീപക് ഫെർട്ടിലൈസർ, ഡിക്‌സൺ, മാരികോ, നൗക്രി, സുസ്‌ലോൺ, ടാറ്റ കോഫി, യുബിഎൽ, ഹാപ്പിയെസ്റ്റ് മൈൻഡ്‌സ്, ഒബ്‌റോയ് റിയൽറ്റി, കിറ്റെക്സ് മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

90 ഡോളറിന് താഴെ ക്രമപ്പെടുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ അടുത്ത കുതിപ്പിൽ 92 ഡോളറെന്ന കടമ്പകടന്ന്  100 ഡോളറിലേക്കുള്ള മുന്നേറ്റം ആരംഭിച്ചേക്കാം. ഒപെകിന്റെ എണ്ണ വ്യാപ്തി കുറയുന്നതും രാജ്യാന്തര വിപണിയിലെ ആവശ്യകത വർദ്ധിക്കുന്നതും ക്രൂഡിന് അനുകൂലമാണ്. 

സ്വർണം 

ഫെഡ് നിരക്കുയർത്തൽ ഭയവും, ബോണ്ട് മുന്നേറ്റവും സ്വർണത്തിന്റെ പ്രതീക്ഷപോലെ തന്നെ 1800 ഡോളറിന് താഴെയെത്തിച്ചു. രാജ്യാന്തര സ്വർണ വില 1800 കടന്ന് മുന്നേറാൻ ഇനി ബോണ്ട് 1.80 ശതമാനത്തിന് താഴെ ക്രമേപ്പെടേണ്ടി വരും.         

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com