ബിഗ് ബിയും ക്രിപ്റ്റോ കറൻസിയും തമ്മിലെന്താണ്?

HIGHLIGHTS
  • ക്രിപ്റ്റോ കറൻസിയും എൻ എഫ് ടിയും ഓഹരിയുമെല്ലാം അമിതാബച്ചന്റെ നിക്ഷേപ ബാസ്കറ്റിലുണ്ട്.
FILES-INDIA-HEALTH-VIRUS-ENTERTAINMENT-FILM-PEOPLE
SHARE

ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി മൂക്കും കുത്തി വീഴുമെന്ന്  കാത്തിരുന്നവരൊക്കെ ഇടിവെട്ടു കൊണ്ട പ്രതീതിയിലാണിപ്പോൾ. ആരൊക്കെ വിചാരിച്ചാലും ആഗോള തരംഗമായി മാറിയിരിക്കുന്ന ക്രിപ്‌റ്റോകറൻസിയെ മെരുക്കാൻ നിരോധനമല്ല മറിച്ച് മൂക്കു കയറിടുക മാത്രമെ ചെയ്യാൻ പറ്റൂ എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അറിയാമായിരുന്നു. നിക്ഷേപ ആസ്തിയായി പരിഗണിച്ച് 30% നികുതി ഏർപ്പെടുത്തിയതോടെ ആശങ്കകൾക്ക് വിരാമവുമായി. 

ക്രിപ്റ്റോ കറൻസിക്ക് ഇന്ത്യയിൽ എന്തു സംഭവിച്ചാലും അതൊന്നും തന്നെ ബാധിക്കുന്നേയില്ല എന്ന മട്ടിലിരിക്കുന്ന ഒരാളുണ്ട് ഇവിടെ ... സാക്ഷാൽ ബിഗ് ബി. ബോളിവുഡിലെ താര ചക്രവർത്തിയായ അമിതാ ബച്ചന് ക്രിപ്റ്റോ കറൻസി നിക്ഷേപം ഒരു ഹരമാണ്. രണ്ടര വർഷം മുമ്പ് 250,000 യു.എസ് ഡോളർ അതായത് അന്നത്തെ 16 ദശലക്ഷം ഇന്ത്യൻ രൂപയിട്ടായിരുന്നു ക്രിപ്‌റ്റോ കറൻസിയിലെ തുടക്കം. സിങ്കപ്പൂർ ആസ്ഥാനമായുള്ള മെറിഡിയൻ ടെക് വഴിയായിരുന്നു നിക്ഷേപം . രണ്ടര വർഷത്തിനിപ്പുറം  ഇതിന്റെ ഇപ്പോഴത്തെ മൂല്യം 112 കോടി ഇന്ത്യൻ രൂപയാണ്. റിസ്കെടുക്കാം പക്ഷേ ഉയർന്ന റിട്ടേൺ തന്നെ വേണം .ഇതാണ്  ക്രിപ്‌റ്റോ കറൻസി പരീക്ഷിക്കുവാൻ കാരണം

BC3

ഓഹരിയിലും കമ്പം

ലിസ്റ്റു ചെയ്തതും അല്ലാത്തതുമായ കമ്പനികളിൽ ബിഗ് ബിയ്ക്ക് നിക്ഷേപമുണ്ട്. ജസ്റ്റ് ഡയൽ എന്ന ഓൺലൈൻ ബിസിനസ് പോർട്ടലിൽ 2013ൽ 62794 ഓഹരികൾ വാങ്ങി. ഇപ്പോഴതിന്റെ മൂല്യം 70 ദശലക്ഷം ഇന്ത്യൻ രൂപയാണ്. വിവിധ കമ്പനികളിലായി 125 കോടി രൂപയുടെ നിക്ഷേപമുണ്ട് ഇപ്പോൾ .

വില ഇടിയുമ്പോൾ വാങ്ങിക്കുക, ഇതാണ് മുഖ്യ തന്ത്രം. വളർച്ചാ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ കണ്ടെത്തി വൻതോതിൽ നിക്ഷേപിക്കുന്ന ശീലവുമുണ്ട്.

ഒടുവിൽ സ്വന്തം എൻ.എഫ്.ടിയും

ക്രിപ്‌റ്റോ കറൻസി പോലെ തന്നെ വെർച്വൽ ലോകത്തെ പുതിയ തരംഗമാണ് എൻ.എഫ്.ടികൾ എന്ന നോൺ ഫഞ്ചിബിൾ ടോക്കണുകൾ. ബ്ലോക് ചെയിൻ സാങ്കേതിക വിദ്യയിലാണ് പ്രവർത്തനം. beyondlife.club എന്ന വെബ് സൈറ്റിൽ സ്വന്തം എൻ.എഫ്.ടി കളക്ഷനുകൾ ലിസ്റ്റ് ചെയ്തു കൊണ്ടാണ് തുടക്കം. ഇക്കഴിഞ്ഞ ആഗസ്റ്റിൽ മധുശാല എൻ.എഫ്.ടി എന്ന പേരിലായിരുന്നു ലിസ്റ്റിങ്. പിതാവിന്റെ കവിതകൾ സ്വന്തം ശബ്ദത്തിൽ പാടി റെക്കോഡ് ചെയ്തതാണ് ആദ്യവിൽപനക്ക് വച്ചത്. 2021 ഒക്ടോബറിൽ നടത്തിയ ആദ്യ ലേലത്തിൽ 7.18 കോടി രൂപയാണ് ലഭിച്ചത്. ഈ രംഗത്ത് ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ ബിഡ് ആയിരുന്നു ഇത്.

പുതുപുത്തൻ നിക്ഷേപ അവസരങ്ങൾ പരീക്ഷിക്കുവാൻ ഒരു മടിയുമില്ല. ലാഭം നേടാൻ പറ്റുന്ന ഒരു അവസരവും പാഴാക്കില്ല എന്നതാണ് എൻ.എഫ്.ടിയിലെ പരീക്ഷണം സൂചിപ്പിക്കുന്നത്.

റിയൽ എസ്റ്റേറ്റ്, ജുവലറി, ബാങ്ക് നിക്ഷേപങ്ങൾ ഇതിനോടൊന്നും കാര്യമായ ആകർഷണം ബിഗ് ബിക്കില്ല. എന്നിരുന്നാലും റിയൽ എസ്റ്റേറ്റ് രംഗത്ത് ഇന്ത്യയിലും വിദേശത്തും ചെറിയ തോതിൽ നിക്ഷേപങ്ങളുണ്ട്. 

നോട്ടം സമ്പത്ത് സൃഷ്ടിക്കാൻ പറ്റിയ മികച്ച വഴികൾ

എൺപതാം വയസ്സിലും സ്വന്തം പ്രവർത്തന മേഖലയിൽ കർമനിരതനാണ് ബിഗ് ബി. 1970കളിൽ സിനിമയിൽ തുടക്കമിട്ട അദ്ദേഹത്തിന് ഇന്ന് മൊത്തം 2950 കോടി രൂപയുടെ മൊത്ത മൂല്യമുണ്ട്. സിനിമ വിട്ട് ബിസിനസും രാഷ്ട്രീയവും പയറ്റിയെങ്കിലും ഇന്ന് കാണുന്ന ബിഗ് ബി യെ സൃഷ്ടിച്ചത് സിനിമയാണ്. അമിതാ ബച്ചൻ കോർപറേഷൻ ലിമിറ്റഡിന്റെ ഉദയവും പരാജയവും തോൽവിയുടെ പടുകുഴിയിലേക്ക് എടുത്തെറിഞ്ഞപ്പോൾ മാത്രമാണ് പണത്തിന്റെ മൂല്യം അദ്ദേഹത്തിനു മനസിലാക്കാൻ സാധിച്ചത്. 

വട്ടപൂജ്യത്തിൽ നിന്നും തന്നെ താനാക്കിയ അഭിനയ വഴികളിലേക്ക് ഉള്ള തിരിച്ചു പോക്കായിരുന്നു ഇന്നു കാണുന്ന ബിഗ് ബി യിലേക്കുള്ള യാത്രയുടെ വിജയം. 

പ്രൊഫഷണലിസം കൂട്ട്

മോഹിപ്പിക്കുന്നത് എന്തും മാടി വിളിച്ചാലും ഒരിക്കലും എടുത്ത് ചാടാറില്ല. പ്രൊഫഷണലുകളെ വച്ചിട്ടാണ് സമ്പത്ത് മാനേജ് ചെയ്യുന്നത്. അതിനായി പ്രഗൽഭരായ വെൽത്ത് മാനേജർമാരുടെ ഒരു സംഘം തന്നെയുണ്ട് അമിതാബച്ചന്.

English Summary : Know the Investment Strategy of Amitabh Bachchan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS