ADVERTISEMENT

പണത്തിനു പകരക്കാരനായി വന്ന ക്രിപ്റ്റോകൾ പതുക്കെ പല മേഖലകളിലേക്കും പടർന്ന് കയറി ആധിപത്യമുറപ്പിക്കാൻ നോക്കുന്ന കാഴ്ചകളാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത്. ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായ ഗെയിമുകൾ അരങ്ങിലേക്ക് വരുന്നതാണ് പുതിയൊരു പ്രവണത. ഗെയിം കളിക്കുന്നതിലൂടെ ക്രിപ്റ്റോകൾ നേടാമെന്നതുകൊണ്ടാണ് യുവജനത ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്. പണ സമ്പാദനത്തിന് ഹോബി ഉപയോഗിക്കാമെങ്കിൽ അതൊരു നല്ല കാര്യമല്ലേയെന്നും യുവജനത മാറി ചിന്തിക്കുന്നു. വരും വർഷങ്ങളിൽ വൻ വളർച്ചക്ക് സാധ്യതയുള്ള ഒരു പുതിയ മേഖലയായി ഇത് വികസിക്കുമെന്നുള്ളതും ഉറപ്പാണ്.

എന്ത് കാര്യവും ക്രിപ്റ്റോകൾ കൊണ്ട് നേടാം എന്ന് പറയിപ്പിക്കാനുമുള്ള ശ്രമമാണ് ഇത്തരം കാര്യങ്ങളിലൂടെ ക്രിപ്റ്റോകറൻസികളെ അനുകൂലിക്കുന്നവർ ലക്‌ഷ്യം വെയ്ക്കുന്നത്. 

ടെലഗ്രാമും ക്രിപ്റ്റോകറൻസിയും

ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇപ്പോൾ ക്രിപ്റ്റോപേയ്‌മെന്റുകൾ പരസ്പരം അയക്കാൻ സാധിക്കുമെന്നതാണ് ക്രിപ്റ്റോ ലോകത്തിലെ കഴിഞ്ഞ ആഴ്ചയിലെ മറ്റൊരു പ്രധാന വിശേഷം. കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതൽ ഉയർന്നതും, ആദ്യത്തെ നൂറു റാങ്കിൽപ്പെടുന്നതുമായ എട്ട്  ക്രിപ്റ്റോകറൻസികളുടെ വിലനിലവാരം താഴെ കൊടുക്കുന്നു. 0.93 ശതമാനം മുതൽ 12 ശതമാനം വരെയാണ് ഇവയുടെ മൂല്യം ഉയർന്നിരിക്കുന്നത്. 

table-crypto-3-5-2022

English Summary : Cryptocurrency Price Hike Last Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com