ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ എൽഐസി ഐപിഒയ്ക്കായി ചില്ലറ നിക്ഷേപകർക്ക് ശനിയാഴ്ചയും അപേക്ഷിക്കാം. നിക്ഷേപകർക്കും പോളിസിയുടമകൾക്കും ഇൻഷുറൻസ് ഏജന്റുമാര്‍ക്കുമെല്ലാം എൽഐസി ഐപിഒയിലുള്ള വർധിച്ച താൽപ്പര്യം കണക്കിലെടുത്ത് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ഓഹരി വിപണിയിലെ ഈ അസാധാരണ നടപടി.

ചില്ലറ നിക്ഷേപകർക്ക് മൊത്തം ഓഹരിയുടെ 35 ശതമാനമാണ് അലോട്ട് ചെയ്തിട്ടുള്ളത്. ഐപിഒ വിലയിൽ 45 രൂപയുടെ ഇളവുമുണ്ട്. ഓഹരിയിൽ 10 ശതമാനം നീക്കി വെച്ചിട്ടുള്ള പോളിസി ഉടമകൾക്കാകട്ടെ 60 രൂപയുടെ ഇളവാണുള്ളത്. ഇന്നാരംഭിച്ച ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് ആദ്യദിനം കിട്ടിയിട്ടുള്ളതെന്ന് വിപണിവിദഗ്ധർ പറയുന്നു. ഐപീഒയ്ക്കായുള്ള ബാങ്കിങ് ഇടപാടുകളെല്ലാം ഡിജിറ്റലായതിനാൽ ഇപ്പോഴത്തെ നിലയിൽ ഞായറാഴ്ചയും സബ്സ്ക്രിപ്ഷൻ നടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിപണിവിദഗ്ധരുടെ അഭിപ്രായം.

വലുപ്പത്തിൽ ലോകത്തിലെ തന്നെ അഞ്ചാമത്തെ ഇൻഷുറൻസ് കമ്പനിയായ എൽഐസി  21000 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കുന്നത്.  ഐപിഒയിലൂടെ എൽഐസി 902-949 രൂപ പ്രകാരം പത്തു രൂപ മുഖ വിലയുള്ള 22,13,74,920 ഓഹരികളാണ് വിറ്റഴിക്കുന്നത്. റീറ്റെയ്ൽ നിക്ഷേപകർക്ക് 45 രൂപയും എൽഐസിപോളിസി ഉടമകൾക്ക് 60 രൂപയുടെയും ഡിസ്‌കൗണ്ടും ഉണ്ട്. മെയ് 9 തിങ്കളാഴ്ച ഐപിഒ സമാപിക്കും.

English Summary : LIC IPO will be Open on Saturday also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com