ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി വയവന്ദന യോജന നിക്ഷേപത്തിന് ഉറപ്പായ ആദായം നൽകുന്ന പദ്ധതിയാണ്. മാസത്തിലോ, ആറ്  മാസത്തിലോ, ഒരു വർഷത്തിലോ പെൻഷൻ ലഭിക്കേണ്ടതെന്നു തിരഞ്ഞെടുക്കാം. മുതിർന്ന പൗരന്മാർക്ക് മാത്രമേ ഇതിൽ ചേരാനാകൂ. ആധാർ കാർഡ്, പാൻ കാർഡ്, വയസ്സ് തെളിയിക്കാനുള്ള രേഖകൾ, ബാങ്ക് അക്കൗണ്ട്, പാസ് ബുക്ക്, പാസ്പോർട്ട്  സൈസ് ഫോട്ടോ, അപേക്ഷകൻ  ജോലിയിൽ നിന്നും വിരമിച്ചുവെന്നതിന്റെ തെളിവ് എന്നിവ അപേക്ഷയുടെ കൂടെ സമർപ്പിക്കണം.

ഉറപ്പായ ആദായം വാഗ്‌ദാനം നൽകുന്നതാണ്  ഈ പദ്ധതിയുടെ നേട്ടം. 7.4 ശതമാനമാണ് ഇപ്പോൾ നൽകുന്ന പലിശ. 10 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ മുഴുവൻ തുകയും തിരിച്ചു നൽകും. പദ്ധതിയിൽ ചേർന്ന് മൂന്ന് വർഷത്തിനകം മൊത്തം തുകയുടെ  75 ശതമാനം വരെ വായ്പയെടുക്കാം. ഗുരുതരമായ എന്തെങ്കിലും അസുഖം മൂലം കാലാവധിക്കു മുമ്പായി സറണ്ടർ ചെയ്യേണ്ടിവരികയാണെങ്കിൽ 98 ശതമാനം തുകയും തിരിച്ചു ലഭിക്കും. നിക്ഷേപിക്കേണ്ട കുറഞ്ഞ തുക 162,162 രൂപയാണ്.  എൽ ഐ സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വയ വന്ദന യോജന വാങ്ങാൻ സാധിക്കും. നിക്ഷേപത്തിനനുസരിച്ച് ലഭിക്കുന്ന പെൻഷൻ തുക താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽനിന്ന് മനസ്സിലാക്കാം.

Table-vaya

English Summary : Know More about Pradhan Mantri Vaya Vandana Yojana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com