ADVERTISEMENT

ആക്സിസ് മ്യൂച്ചൽ ഫണ്ടിന്റെ ഹെഡ് ട്രേഡറും, അതിന്റെ 5 സ്കീമുകളുടെ ഫണ്ട് മാനേജരുമായ വിരേഷ് ജോഷി ഇനിമുതൽ ഈ സ്കീമുകളുടെയൊന്നും ഭാഗമാകില്ല. ആക്സിസ് മ്യൂച്ചൽ ഫണ്ടിന്റെ തുടക്കം മുതൽ 10 വർഷത്തിലേറെയായി വിരേഷ് ജോഷി ഇതിൽ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്.

അതുപോലെ ആക്സിസ് കൺസംഷൻ ഇ ടി എഫ്, ആക്സിസ് ക്വാണ്ട് ഫണ്ട്, ആക്സിസ് വാല്യൂ ഫണ്ട് എന്നിവയുടെ ഇക്വിറ്റി റിസർച്ച് അനലിസ്റ്റും ഫണ്ട് മാനേജരുമായ ദീപക് അഗർവാളും ഇനിമുതൽ ഈ ഫണ്ടുകളുടെ ഭാഗമാകില്ല. 2.59 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന ആസ്തിയുള്ള ആക്സിസ് മ്യൂച്ചൽ ഫണ്ട് രാജ്യത്തെ ഏഴാമത്തെ വലിയ മ്യൂച്ചൽ ഫണ്ടാണ്.

bond-mutual-fund

വർഷങ്ങളായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ആക്സിസ് മ്യൂച്ചൽ ഫണ്ടുകളിൽ എന്തുകൊണ്ടാണ് മാനേജ്മെന്റ് ഫണ്ട് മാനേജർമാരെ മാറ്റിനിർത്തുവാനുള്ള തീരുമാനമെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല. മറ്റുള്ള മ്യൂച്ചൽ ഫണ്ടുകളെ അപേക്ഷിച്ച് അമിത ആദായം നൽകുന്ന ആക്സിസ് മ്യൂച്ചൽ ഫണ്ടിന് ഭാവിയിലും നല്ല ആദായം തുടർന്ന് നൽകാനാകുമോ എന്ന് കഴിഞ്ഞ വർഷം മുതൽ പലരും ആകുലതപ്പെടുന്നുണ്ടായിരുന്നു.

നിക്ഷേപകരുടെ താൽപര്യങ്ങളെ സംരക്ഷിക്കുകയും ഓഹരി വിപണിയെ നിയന്ത്രിക്കുകയും ചെയ്യുന്ന സെബി ഇക്കാര്യങ്ങൾ സൂക്ഷമമായി  നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിക്ഷേപകർക്ക് ഹാനികരമായ രീതിയിൽ ഒന്നും സംഭവിക്കില്ലെന്നാണ് റിപ്പോർട്ട്. 'ഫ്രണ്ട് റണ്ണിങ്' എന്ന സംഗതിയാണ് ആക്സിസ് മ്യൂച്ചൽ ഫണ്ടിൽ നടന്നിരിക്കുന്നത് എന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതിനു സ്ഥിരീകരണം വന്നിട്ടില്ല.

English Summary: Axis Mutual Fund Under scanner for front running?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com