ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ ഐപിഒയുടെ വിജയത്തിനായി നാളെയും ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. ഐപിഒയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളോടും നാളെയും പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്കിന്റെ പ്രസ്താവന ഇറങ്ങിയിട്ടുണ്ട്. അപേക്ഷകളുടെ സുഗമമായ നടത്തിപ്പിനാണ് മെയ് 8 ഞായറാഴ്ച പ്രവർത്തി ദിനമാക്കുന്നത്. തിങ്കളാഴ്ചയാണ്  ഐപിഒയുടെ അവസാന ദിനം. നിക്ഷേപകരുടെ ഭാഗത്തുനിന്ന് ആവേശകരമായ പ്രതികരണമാണ് എൽ ഐ സിയുടെ ഐപിഒക്ക് ഉണ്ടായികൊണ്ടിരിക്കുന്നത്.

എന്നാൽ  ഞായറാഴ്ചയും പ്രവർത്തിക്കുവാനുള്ള റിസർവ് ബാങ്ക് തീരുമാനത്തിനെതിരെ പ്രതികരിച്ചുകൊണ്ട്  ബാങ്ക് ഓഫീസർമാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. നാളെ പൊതുജനങ്ങൾക്കായി തുറക്കണമെന്നാണ് ആർബിഐ നിരദേശം എങ്കിലും ഐപിഒ സേവനങ്ങളല്ലാതെ മറ്റുള്ള ലഭ്യമാക്കാൻ സാധ്യതയില്ല.

lic-ipo

സർക്കാർ 3.5 ശതമാനം ഓഹരികളാണ് എൽഐസിയുടെ ഐപിഒയിലൂടെ വിൽക്കുന്നത്. ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഐപിഒ ആയ എൽഐസിയുടെ ഐപിഒയിൽ പങ്കെടുക്കാൻ ബ്രോക്കറേജ് സ്ഥാപനങ്ങൾ എല്ലാം തന്നെ പല സൗകര്യങ്ങളും പുതിയതായി ഒരുക്കിയിട്ടുണ്ട്. ഐപിഒയിൽ ഒരു ഓഹരിക്ക് 902 -949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. എൽഐസിയുടെ പോളിസി ഉടമകൾക്കായി 10 ശതമാനം സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary: Bank unions protest RBI order to keep branches open Sunday for LIC IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com