ADVERTISEMENT

പണപ്പെരുപ്പം നിയന്ത്രിക്കാൻ ആഗോളതലത്തിൽ പല സെൻട്രൽ ബാങ്കുകളും പലിശ നിരക്ക് ഉയർത്തുന്നത് ക്രിപ്റ്റോകൾക്ക് വൻ ഭീഷിണിയായിരിക്കുകയാണ്. ബിറ്റ് കോയിൻ ഇപ്പോൾ ഇടിഞ്ഞു 33500 ഡോളറിലെത്തി നിൽക്കുകയാണ്. 64000 ഡോളറിൽ നിന്നാണ് ആറ് മാസം കൊണ്ട് ഇത്രയും ഇടിഞ്ഞതെന്ന് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

ഈ വർഷം ഇതുവരെ ബിറ്റ് കോയിൻ 20 ശതമാനത്തിലധികം ഇടിഞ്ഞു.ക്രിപ്റ്റോകളുടെ ഇടിവ് തുടങ്ങിയിട്ടേയുള്ളൂ എന്ന പ്രവചനങ്ങളും ഇപ്പോൾ വരുന്നുണ്ട്. ബിറ്റ് കോയിൻ നിക്ഷേപകർക്ക് ഈ വർഷം 545 ദശലക്ഷം ഡോളർ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. എന്തൊക്കെയായാലും, ക്രിപ്റ്റോ കറൻസികളുടെ വ്യാപാര തോത് വൻതോതിൽ കുറഞ്ഞിട്ടുണ്ടെന്നുള്ളത് ഇവയിൽ നിക്ഷേപിച്ചിരിക്കുന്നവർക്ക് ആശങ്കക്ക് വക നൽകുന്ന ഒരു കാര്യമാണ്.

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ബിറ്റ് കോയിനിനെ ലീഗൽ ടെൻഡർ ആയി അംഗീകരിച്ചതോടെ മറ്റു പല ആഫ്രിക്കൻ രാജ്യങ്ങൾക്കും ക്രിപ്റ്റോറൻസികളോട് ഒരിഷ്ടക്കൂടുതൽ തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് വാർത്തകളുണ്ട്. ക്രിപ്റ്റോകളുടെ പേരിൽ പലരും ചൂഷണം ചെയ്യപ്പെടുന്ന വാർത്തകൾ കഴിഞ്ഞയാഴ്ചയും ലോകത്തിന്റെ പല ഭാഗത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതൽ ഉയർന്നതും, ആദ്യത്തെ നൂറു റാങ്കിൽപ്പെടുന്നതുമായ എട്ട് ക്രിപ്റ്റോകറൻസികളുടെ വിലനിലവാരം താഴെ കൊടുത്തിരിക്കുന്നു. 0 .38 ശതമാനം മുതൽ 20 ശതമാനം വരെയാണ് ഇവയുടെ മൂല്യം ഉയർന്നിരിക്കുന്നത്. 

crypto-table

 

അവലംബം:കോയിൻമാർക്കറ്റ്ക്യാപ്.കോം(09 -05 -2002 )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com