ADVERTISEMENT

സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്കിന്റെ ഓഹരികൾ വാങ്ങാൻ കൂടുതൽ ബ്രോക്കറേജ് സ്ഥാപനങ്ങൾ നിർദേശിക്കുന്നു. നാലാം പാദത്തിലെ ഫലങ്ങൾ വന്നപ്പോൾ അറ്റാദായം ഉയർന്നതാണ് പെട്ടെന്ന് ഓഹരി വില ഉയരുമെന്ന വിശ്വാസം വിപണിയിലുണ്ടായിരിക്കുന്നത്. മ്യൂച്ചൽ ഫണ്ട് ഹൗസുകളും ആഭ്യന്തര നിക്ഷേപകരും വിദേശ സ്ഥാപന നിക്ഷേപകരും ഫെഡറൽ ബാങ്കിന്റെ കൂടുതൽ ഓഹരികൾ അവരുടെ കൈവശം വയ്ക്കുന്ന ഓഹരികളുടെ കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്.

നിലവിൽ 93 രൂപ നിലവാരത്തിലാണ് ഫെഡറൽ ബാങ്കിന്റെ ഓഹരി വില. ഫെഡറൽ ബാങ്കിന്റെ ലക്ഷ്യ വില 126 രൂപ മുന്നിൽ കണ്ടുകൊണ്ടു വാങ്ങാമെന്നു എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പറയുന്നു. ആനന്ദ് രതി സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയും ഫെഡറൽ ബാങ്കിന്റെ വില 115 വരെ ഉയരുമെന്ന് പ്രവചിച്ചിട്ടുണ്ട്. കൊടക് ഇന്സ്ടിട്യൂഷണൽ ഇക്വിറ്റിസും  ഫെഡറൽ ബാങ്കിന് ''ബൈ" എന്ന ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്. ഐ സി ഐ സി ഐ സെക്യൂരിറ്റിസും ഫെഡറൽ ബാങ്ക് 125 രൂപയിലെത്തുമെന്നു പ്രവചിക്കുന്നു. മോത്തിലാൽ ഒസ്വാൾ 130 രൂപയാണ് ഫെഡറൽ ബാങ്കിന്റെ ലക്ഷ്യ വില കാണുന്നത്. പൊതുവെ ഫെഡറൽ ബാങ്കിന്റെ വില ഉയരുമെന്ന പ്രവചനമാണ് മറ്റു പല അനലിസ്റ്റുകൾക്കുമുള്ളത്.

മറ്റു സ്വകാര്യ , പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് ഫെഡറൽ ബാങ്കിന്റെ നിഷ്ക്രിയ ആസ്തികൾ കുറവാണെന്നുള്ളതും പുതിയ മേഖലകളിൽ ഫെഡറൽ ബാങ്ക് വളർച്ച രേഖപ്പെടുത്തുന്നതും നല്ല സൂചകങ്ങളാണ്.

English Summary: Buy Federal Bank, target price Rs 126: HDFC Securities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com