ആക്സിസ് മ്യൂച്ചൽ ഫണ്ട് നിക്ഷേപകർ ആശങ്കയിൽ, എന്ത് ചെയ്യണം?

financial-fraud
SHARE

സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിനെ തുടർന്ന് ആക്സിസ് മ്യൂച്ചൽ ഫണ്ടിന്റെ രണ്ട് ഫണ്ട് മാനേജർമാരെ ചുമതലകളിൽനിന്നും മാറ്റി നിറുത്തിയിരിക്കുകയാണ്. എന്തൊക്കെയാണ് സംഭവിച്ചതെന്നുള്ള കൃത്യമായ വിവരങ്ങൾ ഇപ്പോഴും പുറത്തു വന്നിട്ടില്ലെങ്കിലും, 'ഫ്രണ്ട് റണ്ണിങ്' എന്ന കാര്യമാണ് നടന്നിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ആക്സിസ് മ്യൂച്ചൽ ഫണ്ടിനായി  ഓഹരികൾ വാങ്ങുന്നതിനു മുൻപ് ഫണ്ട് മാനേജർമാർ വേറെ ചില സ്വകാര്യ അക്കൗണ്ടുകളിലൂടെ മുൻകൂട്ടി തങ്ങൾക്കു സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തിൽ  ഓഹരികൾ വാങ്ങി വൻ ലാഭമുണ്ടാക്കുന്ന ഏർപ്പാടാണിത്.

ആശങ്ക വേണ്ട

ഈ വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ആക്സിസ് മ്യൂച്ചൽ ഫണ്ടിന്റെ നിക്ഷേപകർ അങ്കലാപ്പിലാണ്. പണം പിൻവലിക്കണോ അതോ നിക്ഷേപം തുടരണോ എന്ന സംശയം പലർക്കുമുണ്ട്. സെബി കാര്യങ്ങൾ ഏറ്റെടുത്തതിനാൽ നിക്ഷേപകർ പരിഭ്രമിക്കേണ്ട ആവശ്യമില്ല എന്ന ഉപദേശമാണ് ഈ രംഗത്തെ വിദഗ്ധർ നൽകുന്നത്. ക്ഷമയോടെ, നിക്ഷേപം തുടരാൻ കുഴപ്പമില്ല എന്ന വിശകലനങ്ങളുമുണ്ട്. നിക്ഷേപകർ പരിഭ്രമിക്കേണ്ട ആവശ്യമില്ല എന്നുള്ള സന്ദേശമുള്ള ഇ മെയിലുകളും  ആക്സിസ് മ്യൂച്ചൽ ഫണ്ട് നിക്ഷേപകർക്കയച്ചിട്ടുണ്ട്.

പിൻവലിക്കാനും അവസരം

ആക്സിസ് മ്യൂച്ചൽ ഫണ്ടുകളിൽ ആവശ്യത്തിന് പണമുണ്ടെന്നും പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ അതിനുള്ള അവസരമുണ്ടെന്നും ആക്സിസ് മ്യൂച്ചൽ ഫണ്ട് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. നല്ല ലാഭത്തിലായിരുന്ന ഫ്രാങ്ക്‌ളിൻ ടെംപിൾടണ്ണിന്റെ മ്യൂച്ചൽ ഫണ്ട് മുൻപ് നിർത്തലാക്കിയിരുന്നു. അന്നും സെബി ഇടപെട്ടു നിക്ഷേപകർക്ക് പണം തിരിച്ചു നൽകിയിരുന്നു. സെബി ഇടപെട്ടിട്ടുള്ളതിനാൽ നിക്ഷേപകർക്ക് ഒന്നും പേടിക്കേണ്ടതില്ല എന്ന സന്ദേശമാണ് അനലിസ്റ്റുകളും ആവർത്തിച്ചു പറയുന്നത്.

English Summary : Axis Mutual Fund Crisis: Investors are in Confusion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA