എൽഐസി ഐപിഒ: ലിസ്റ്റിങ് ദിവസം നിങ്ങൾക്ക് ലാഭമോ നഷ്ടമോ?

HIGHLIGHTS
  • നിക്ഷേപകർക്ക് ലാഭമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ
  • തകർച്ചയോടെയായിരിക്കുമോ എൽഐസിയുടെ ഓഹരിപ്രവേശം?
INDIA-LIC-IPO
SHARE

ന്യൂഡൽഹി∙ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരിവിൽപനയിലൂടെ (ഐപിഒ) ഓഹരി വാങ്ങിയവർക്ക് ലാഭമുണ്ടാകുമോ അതോ കൈപൊള്ളുമോയെന്ന ആകാക്ഷയിലാണ് നിക്ഷേപകലോകം. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഓഹരി ലിസ്റ്റിങ് 17നാണ് പ്രതീക്ഷിക്കുന്നത്. ഐപിഒയിലെ വിലയേക്കാൾ കൂടിയ വിലയിൽ ലിസ്റ്റ് ചെയ്യുകയും അതുവഴി നിക്ഷേപകർക്ക് ലാഭം (ലിസ്റ്റിങ് ഗെയിൻ) ഉണ്ടാകുമെന്നുമാണ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസവും ചൂണ്ടിക്കാട്ടിയത്. എന്നാൽ നിലവിലെ വിപണിസാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്കാകും (ഡിസ്കൗണ്ടഡ് പ്രൈസ്) ലിസ്റ്റിങ് നടക്കുകയെന്നും വാദിക്കുന്നവരുണ്ട്. ഓഹരിവിപണിയിലെ നിക്ഷേപം ദീർഘകാലത്തേക്കാവണമെന്നും ക്ഷമ വേണമെന്നുമുള്ള എൽഐസി ചെയർമാന്റെ നിരീക്ഷണം എൽഐസിയുടെ ഭാവി സംബന്ധിച്ച സൂചനയാണോയെന്ന് പലരും ചോദിക്കുന്നുമുണ്ട്. 17നാണ് രാജ്യത്തെ 2 സ്റ്റോക് എക്സ്ചേഞ്ചുകളിലും ഓഹരി ലിസ്റ്റ് ചെയ്യുന്നത്. ആ ദിവസത്തിലേക്കുള്ള യാത്രയിൽ പ്രതീക്ഷിക്കാവുന്നത് എന്തെല്ലാമാണ്? സമ്പൂർണ വിശകലനം വായിക്കാം...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA