ക്രിപ്റ്റോകളുടെ കാലം കഴിയുകയാണോ?

BC1
SHARE

2008 ലെ സാമ്പത്തിക മാന്ദ്യത്തിന് പ്രതിവിധിയായി ഉദയം ചെയ്ത ക്രിപ്റ്റോകൾ 2022ൽ ആഗോള  സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയപ്പോഴേ ലക്ഷകണക്കിന് നിക്ഷേപകരുടെ പണവും കൊണ്ട്  ഓടിയൊളിച്ചു. പണപ്പെരുപ്പത്തിനും സെൻട്രൽ ബാങ്കുകളുടെ കഴിവില്ലായ്മക്കും പകരക്കാരനാകാൻ വന്ന ബിറ്റ്കോയിൻ നേരമിരുട്ടി വെളുത്തപ്പോൾ വിശ്വസിച്ച് പണമിറക്കിയ  നിക്ഷേപകരോട്  എന്ത് സമാധാനം പറയുമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. പക്ഷെ ഇതിനിടക്കും ക്രിപ്റ്റോകൾ സമ്പദ് വ്യവസ്ഥക്ക് വിള്ളലുണ്ടാക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക്  ആവർത്തിച്ചു അലമുറയിടുന്നുണ്ട്. നിസ്സാരക്കാരനല്ല ക്രിപ്റ്റോകറൻസികൾ എന്നല്ലേ  അതിന്റെയർത്ഥം ? പ്രശസ്തർ കള്ളപണം ഒളിപ്പിക്കാനായി ക്രിപ്റ്റോകളിൽ നിക്ഷേപിച്ചപ്പോൾ, സാധാരണക്കാർ അത് നൽകിയ ആദായത്തിൽ കണ്ണ് മഞ്ഞളിച്ച് നിക്ഷേപം തുടങ്ങിയിരുന്നു. ഇക്കൂട്ടർക്കാണ്  ഇപ്പോഴത്തെ ക്രിപ്റ്റോ തകർച്ച ഏറ്റവും നടുക്കമുണ്ടാക്കിയത്. പക്ഷെ ഇപ്പോഴും ക്രിപ്റ്റോകളെ എഴുതി തള്ളാറായില്ല എന്നാണ് ആഗോളതലത്തിൽത്തന്നെ  പൊതുവെയുള്ള അഭിപ്രായം.

കഴിഞ്ഞ ഒരാഴ്ചയിൽ  കൂടുതൽ താഴ്ന്നതും, ആദ്യത്തെ നൂറു റാങ്കിൽപ്പെടുന്നതുമായ എട്ട്  ക്രിപ്റ്റോകറൻസികളുടെ വിലനിലവാരം താഴെ കൊടുത്തിരിക്കുന്നു. 38 ശതമാനം  മുതൽ 81  ശതമാനം വരെയാണ് ഇവയുടെ മൂല്യം താഴ്ന്നിരിക്കുന്നത്. 

table-crypto-16-5-2022

English Summary : Crypto Prices are Going Down

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA