ADVERTISEMENT

മികച്ച ഇക്കണോമിക് ഡേറ്റായുടെ പിൻബലത്തിൽ മുന്നേറിയ അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. എങ്കിലും ചൈനക്ക് പിന്നാലെ ജപ്പാനും മോശം ഇക്കണോമിക് ഡേറ്റ അവതരിപ്പിച്ചത് ഏഷ്യൻ വിപണികൾക്ക് ക്ഷീണമാണ്. അമേരിക്കൻ യൂറോപ്യൻ ഫ്യൂച്ചറുകളും ഇന്ന് ഒരു നഷ്ടതുടക്കമാണ് നേടിയത്. എസ്ജിഎക്സ് നിഫ്റ്റി 16200 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. 

മികച്ച അമേരിക്കൻ ഡേറ്റകൾ 

ചൈനയുടെ റീറ്റെയ്ൽ വില്പന കണക്കുകളും മാനുഫാക്ച്ചറിങ് ഡേറ്റയും മോശമായതിനെ തുടർന്ന് തിങ്കളാഴ്ച വീഴ്ചയോടെ തുടങ്ങിയ അമേരിക്കൻ വിപണി ഇന്നലെ മികച്ച അമേരിക്കൻ വില്പന കണക്കുകളുടെയും വ്യവസായികോല്പാദന കണക്കുകളുടെയും പിൻബലത്തിൽ മുന്നേറ്റം കുറിച്ചു. തിങ്കളാഴ്ച അമേരിക്കൻ വീഴ്ചക്ക് നേതത്വം കൊടുത്ത ആപ്പിളും ടെസ്‌ലയും ചിപ്പ് ഓഹരികളും ഇന്നലെ അമേരിക്കൻ വിപണിയെ മുന്നിൽ നിന്നും നയിച്ചു. ടെക് , ബാങ്കിങ്, മെറ്റീരിയൽ സെക്ടറുകളടക്കം പതിനൊന്നിൽ പത്ത് സെക്ടറുകളും മുന്നേറ്റം കുറിച്ച ഇന്നലെ നാസ്ഡാക് 2.76% മുന്നേറിയപ്പോൾ എസ്&പിയും 2% കടന്നു. പ്രതീക്ഷക്കപ്പുറം പോയ അമേരിക്കൻ റീറ്റെയ്ൽ വില്പന കണക്കുകൾ വിപണിയിൽ നിന്നും ‘’സാമ്പത്തിക മാന്ദ്യ ഭയം’ എടുത്ത് മാറ്റി. ബോണ്ട് യീൽഡ് മുന്നേറുന്നതും, ക്രൂഡ് ഓയിൽ വില വർധനവും വിപണിക്ക് ക്ഷീണമാണ്. 

നിഫ്റ്റി 

രാജ്യാന്തര വിപണി പിന്തുണയിൽ ഇന്നലെ നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി റിലയന്‍സിന്റെയും ബാങ്കിങ്-ഐടി സെക്ടറുകളുടെയും ഒരുമിച്ചുള്ള മുന്നേറ്റത്തിൽ തിരിച്ചു വരവ് നടത്തി. സകല സെക്ടറുകളും ആഴ്ചകൾക്ക് ശേഷം ആദ്യമായി ഒരുമിച്ച് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ 417 പോയിന്റുകൾ മുന്നേറി 16200 പോയിന്റിലെ കടമ്പയും പിന്നിട്ട് 16259 പോയിന്റിൽ  വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16000 പോയിന്റിൽ ആദ്യ പിന്തുണ പ്രതീക്ഷിക്കുന്നു. 16000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 15750 പോയന്റിലാണ് നിഫ്റ്റിയുടെ അടുത്ത  സപ്പോർട്ട്. 16400 പോയിന്റിലും 16550 പോയിന്റിലും നിഫ്റ്റി ഇന്ന് റെസിസ്റ്റൻസ് പ്രതീക്ഷിക്കുന്നു. 

ഐടി, ബാങ്കിങ്, മെറ്റൽ, ഫിനാൻഷ്യൽ, ഇൻഫ്രാ, എഫ്എംസിജി  സെക്ടറുകൾ ഇന്നും മുന്നേറ്റം പ്രതീക്ഷിക്കുന്നു. എൽഐസി, റിലയൻസ്, ടിസിഎസ്, ഇൻഫി, എച്ഡിഎഫ്സി ബാങ്ക്, അൾട്രാ ടെക്ക്, കോട്ടക്ക് ബാങ്ക്, എച്ച്ഡിഎഫ്സി, എംസിഎക്സ്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, ടാറ്റ കൺസ്യൂമർ, ടാറ്റ കെമിക്കൽ, ഹിൻഡാൽകോ, എയർ ടെൽ, ഡിക്‌സൺ, ടിവിഎസ് മോട്ടോഴ്‌സ്, ഐആർബി ഇൻഫ്രാ മുതലായ ഓഹരികൾ ഇന്ന് മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 2% മുന്നേറി 34302 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 33900 പോയിന്റിലും 33500 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 34600 പോയിന്റിലും 34900 പോയിന്റിലും ബാങ്ക് നിഫ്റ്റി വില്പന സമ്മർദ്ദം നേരിട്ടേക്കാം. 

ചൈന ഓപ്പണിങ് 

കോവിഡ് നിയന്ത്രണങ്ങൾ ചൈന അവസാനിപ്പിച്ച് തിരിച്ചു വരുന്നത് ലോക വിപണിക്ക് ആവേശം നൽകും. മെറ്റൽ, ക്രൂഡ് ഓയിൽ വിലകൾ ചൈനീസ് റീ ഓപ്പണിങ് വാർത്തക്കൊപ്പം മുന്നേറി തുടങ്ങി. 

എൽഐസി വീണു തുടങ്ങി 

ലിസ്റ്റിങ്ങോടെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാകുമെന്ന് പ്രതീക്ഷിച്ച എൽഐസി ഡിസ്‌കൗണ്ട്ഡ് ലിസ്റ്റിങിന് ശേഷം അഞ്ചര ലക്ഷം രൂപ വിപണി മൂല്യത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ കമ്പനിയായി. റിലയൻസും, ടിസിഎസ്സും, എച്ഡിഎഫ്സി ബാങ്കും, ഇൻഫോസിസുമാണ് എൽഐക്ക് മുന്നിലുള്ള കമ്പനികൾ. എൽഐസി ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം. 

റിസൾട്ടുകൾ 

ഐടിസി, ഐഓബി, പിഡിലിറ്റ്, എബിഎഫ്ആർഎൽ, ഇൻഡിഗോ, ലുപിൻ, ഐജിഎൽ, അരവിന്ദ്, എൽഐസി ഹൗസിങ് ഫിനാൻസ്, ജിഐസി ഹൗസിങ്, ബാർബെക്യു നേഷൻ, ജിഎംആർ, ജിടിഎൽ, ബ്രുക് ഫീൽഡ്, ജെകെ  ലക്ഷ്മി സിമന്റ്, മണപ്പുറം ഫിനാൻസ്, റൂട്ട് മൊബൈൽ, ശ്യാം മെറ്റാലിക്സ്, വെസ്റ്റ് ലൈഫ്, എൻഡിടിവി മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഐപിഓ 

പാരാദീപ് ഫോസ്‌ഫേറ്റിന്റെ ഐപിഓ നാളെ അവസാനിക്കും. വളം കമ്പനിയുടെ ഐപിഓക്ക് ആദ്യ ദിനം 0.26% അപേക്ഷകൾ ലഭിച്ചു. വാച്ച് വില്പനക്കാരായ ഇതൊസിന്റെ ഐപിഓ ഇന്നാരംഭിക്കുന്നു. 836 രൂപ മുതൽ 878 രൂപ വരെയാണ് 10 രൂപ മുഖ വിലയുള്ള ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. 

ക്രൂഡ് ഓയിൽ 

ചൈനീസ് റീ ഓപ്പണിങ് പ്രതീക്ഷയിൽ മുന്നേറുന്ന ക്രൂഡ് ഓയിലിന് അമേരിക്കൻ എണ്ണ ശേഖരത്തിലെ അപ്രതീക്ഷിത വീഴ്ച വീണ്ടും അനുകൂലമാകും. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും 3%ലേക്ക് മുന്നേറുന്നത് സ്വർണത്തിന് ക്ഷീണമാണ്. ഓഹരി വിപണി സജീവമാകുന്നതും സ്വർണത്തിന് തിരുത്തൽ കാരണമായേക്കും.1800 ഡോളറിലാണ് സ്വർണത്തിന്റെ പിന്തുണ.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com