മ്യൂച്ചല്‍ ഫണ്ടില്‍ ഇനി നിർമിത ബുദ്ധിയുടെ പിടി വീഴും

HIGHLIGHTS
  • കള്ളത്തരം ചെയ്യുന്നവരെ പിടിക്കലാണ് ലക്ഷ്യം
artificial-intelligence
SHARE

ആക്സിസ് മ്യൂച്ചൽ ഫണ്ടിലെ തിരിമറികളെ തുടർന്ന് കള്ളത്തരങ്ങൾ കൂടുതൽ ശ്രദ്ധയോടെ മനസിലാക്കാൻ നിർമിത ബുദ്ധിയുമായി സെബി വരുന്നു. ആക്സിസ് മ്യൂച്ചൽ ഫണ്ടിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന തിരിച്ചറിവിലാണ് സെബി നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നത്. ഒരു ഫണ്ട് ഹൗസ് ഒരു പ്രത്യേക സെറ്റ് ഓഹരികൾ വാങ്ങുന്നതിന് മുൻപ് അതേ ഓഹരികളിലെ വലിയ തരത്തിലുള്ള  വിൽക്കൽ – വാങ്ങലുകൾ  കൃത്യമായി മനസിലാക്കുന്നതിനാണ് നിർമിത ബുദ്ധിയുടെ സഹായം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. പലരും പല വ്യാജ അക്കൗണ്ടുകളിലൂടെയാണ് (mule accounts) ഇത്തരം ഇടപാടുകൾ നടത്തുന്നത്. അതുകൊണ്ടു അവ പരിശോധിച്ചുമാത്രമേ കള്ളത്തരങ്ങൾ കണ്ടുപിടിക്കാനാകൂ. ഇത്തരം കള്ളത്തരങ്ങൾ മൂലം ചെറുകിട നിക്ഷേപകരുടെ പോക്കറ്റാണ് പരോക്ഷമായി ഏറ്റവും ചോരുന്നത്. 

English Summary : SEBI will use Artificial Intelligence for Find Out Mutual Fund Frauds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA