ADVERTISEMENT

എൽ ഐ സിയുടെ അറ്റാദായം കഴിഞ്ഞ പാദത്തെ  അപേക്ഷിച്ച് 18  ശതമാനം  കുറഞ്ഞു. ഈ മാസമാദ്യം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ആദ്യ ത്രൈമാസ ഫലമാണ്  പുറത്തു വന്നത്. ഓരോ ഓഹരിക്കും 1.50 രൂപ ലാഭ വിഹിതം എൽ ഐ സി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഓഹരി ഉടമകളുടെ സമ്മേളനത്തിൽ ഇതിനു അംഗീകാരം ലഭിച്ചാൽ ലാഭ വിഹിതം വിതരണം ചെയ്യുമെന്നുള്ള പ്രഖ്യാപനം വരും. എൽ ഐ സി ഓഹരി വില ലിസ്റ്റ് ചെയ്ത ദിവസം മുതൽ താഴ്ന്നത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന സമയത്താണ് ഈ പാദത്തിലെ വളർച്ച കുറഞ്ഞുവെന്ന വാർത്ത പുറത്തുവരുന്നത്. 940 രൂപക്ക് ഐ പി ഒ യുമായി വന്ന എൽ ഐ സി ലിസ്റ്റ് ചെയ്ത വില 875 രൂപയായിരുന്നു. ഇപ്പോൾ ആ വിലയിൽനിന്നും 7 ശതമാനം  ഇടിഞ്ഞു 810 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയിരിക്കുന്നത്.

English Summary: LIC's Net Profit Decreased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com