ആക്സിസ്, ഇൻവെസ്കോ.. പിന്നാലെ ഐ ഐ എഫ് എല്ലും ഫിഡിലിറ്റിയും : മ്യൂച്ചൽ ഫണ്ടിൽ തട്ടിപ്പ് പെരുകുന്നു?

HIGHLIGHTS
  • നാല് മുൻനിര കമ്പനികളിപ്പോൾ പെട്ടിരിക്കുകയാണ്
MF1 (3)
SHARE

മ്യൂച്ചൽ ഫണ്ട് രംഗത്ത് കൂടുതൽ കമ്പനികൾക്കെതിരെ തട്ടിപ്പിന്റെ പേരിൽ സെബി കർശന നടപടിക്കൊരുങ്ങുന്നു. ആക്സിസ് മ്യൂച്ചൽ ഫണ്ടിലെ ഏഴ് സ്കീമുകൾ കൈകാര്യം ചെയ്തിരുന്ന രണ്ട് ഫണ്ട് മാനേജർമാരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. അതിനു ശേഷം കഴിഞ്ഞ ആഴ്ച മറ്റൊരു മുൻനിര മ്യൂച്ചൽ ഫണ്ട് കമ്പനിയായ ഇൻവെസ്‌കോ ഇന്ത്യ അസറ്റ് മാനേജ്മെന്റ് കമ്പനിയിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്ന വിവരം പുറത്തു വന്നു.

ഇതു പോലെ ഐ ഐ എഫ് എൽ ഗ്രൂപ്പിലും, ഫിഡിലിറ്റി ഗ്രൂപ്പിലുമുണ്ടായ 'ഫ്രണ്ട് റണ്ണിങ്' തിരിമറി കേസിലും സെബി നടപടിയെടുക്കുന്നു. 21 ഫണ്ടുകളിലെ ട്രേഡർ ആയിരുന്ന വൈഭവവും അദ്ദേഹത്തിന്റെ ബന്ധുക്കളായ അൽക്ക, ആരുഷി എന്നിവരും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സെബി കണ്ടെത്തി. വളരെ സങ്കീർണമായ കേസായതിനാൽ ചില ബന്ധങ്ങളുടെ വിവരങ്ങൾ  കണ്ടെത്താൻ ഫേസ്ബുക്കും, മാട്രിമോണി വെബ്സൈറ്റും വരെ ഉപയോഗിച്ചു. ഐ ഐ എഫ് എല്ലും, ഫിഡിലിറ്റിയും സെബി അന്വേഷിച്ചിരുന്ന പഴയ കേസുകളാണ്. ഐ ഐ എഫ് എല്ലിലെയും ഫിഡിലിറ്റിയിലെയും തട്ടിപ്പുകാർക്കെതിരെ പിഴ ചുമത്തുകയും ഇന്ത്യൻ ഓഹരി വിപണിയിൽ 3 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

English Summary : More Mutual Fund Company Frauds are out

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS